കൊയിലാണ്ടി സ്വദേശിനിയുടെ മാല മോഷ്ടിച്ച കേസ്; പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി

news image
Oct 13, 2023, 10:41 am GMT+0000 payyolionline.in

കൊയിലാണ്ടി: കൊരയങ്ങാട് സ്വദേശിയുടെ മാല മോഷ്ടിച്ച പ്രതി ചെറിയ മങ്ങാട് പുതിയ പുരയില്‍ ശ്രീജിത്തിനെ സംഭവ സ്ഥലത്ത് കൊണ്ടുവന്ന് പൊലീസ് തെളിവെടുപ്പ് നടത്തി. കൊരയങ്ങാട് തെരു കൊമ്പന്‍ കണ്ടി ചിരുതേയി അമ്മയുടെ ഒന്നര പവന്‍ മാല മോഷ്ടിച്ച കേസിലാണ് ശ്രീജിത്ത് പിടിയിലായത്.ഞായറാഴ്ച രാവിലെയാണ് ചിരുതേയി അമ്മയുടെ മാല കവര്‍ന്നത്. ഇയാളെ കോഴിക്കോട് മാവൂര്‍ റോഡില്‍ വെച്ചാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ഞായറാഴ്ച രാവിലെ ഏഴു മണിക്കായിരുന്നു മോഷണം നടന്നത്.

സ്വർണ്ണം വിറ്റ കടയിൽ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. തൊണ്ടിമുതൽ കണ്ടെടുത്തു. എസ്.ഐ.പി.എം.ശൈലേഷ്, എ.എസ്.ഐ.മാരായ, കെ.രമേശൻ, വി.സി.ബിനീഷ്, എസ്.സി.പി.ഒ.അനീഷ് മേലോടി, കരീം, പി.എം. ഗംഗേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തെളിവെടുപ്പിൽ ഉണ്ടായിരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe