കൊയിലാണ്ടി: ദേശത്തിൻ്റെ പെരുമ കാത്തു പോരുന്ന ഭക്തജനങ്ങളുടെ ഐശ്വര്യവും പുണ്യവുമായ ഉത്തര കേരളത്തിലെ പ്രസിദ്ധമായ കൊല്ലം പിഷാരികാവ് കാളയാട്ട മഹോത്സവത്തിന് കൊടിയേറി. കൊടിയേറ്റം ദർശിക്കാൻ ഭക്തജനങ്ങൾ എത്തിച്ചേർന്നിരുന്നു. 45 കോൽ നീളമുള്ള മുളയിൽ 21 മുഴം കൊടിക്കുറയാണ് കൊടിയേറിയത്.
കാലത്ത് ക്ഷേത്ര മേൽശാന്തി ക്ഷേത്രത്തിൽ പ്രവേശിച്ച ശേഷം പുണ്യാഹ ചടങ്ങുകൾക്ക് ശേഷമായിരുന്നു കൊടിയേറ്റം തുടർന്ന് ആചാരവെടികൾ മുഴങ്ങി. പൂജാ ചടങ്ങുകൾ കഴിഞ്ഞതോടെ കാഴ്ചശീവേലിയും തുടങ്ങി കൊല്ലം കൊണ്ടാടും പടി ക്ഷേത്രത്തിൽ നിന്നും പിഷാരികാവിലെക്കുള്ള ആദ്യ അവകാശവരവ് പിഷാരികാവിൽ എത്തിച്ചേരും.തുടർന്ന് കുന്ന്യോറ മല ഭഗവതി ക്ഷേത്രം, പണ്ടാരക്കണ്ടി, കുട്ടത്ത് കുന്ന്, പുളിയഞ്ചേരി എന്നിവിടങ്ങളിൽ നിന്നും ഭക്തി സാന്ദ്രമായ വരവുകൾ ക്ഷേത്രസന്നിധിയിൽ എത്തുന്നതോടെ ക്ഷേത്രവും പരിസരവും ഭക്തി സാന്ദ്രമായി. രാത്രി 7 മണിക്ക് കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന മിഴാവ് താഴമ്പകയും, നൃത്തസന്ധ്യയും അരങ്ങേറും.