കൊല്ലം റെയിൽവെ ഗേയ്റ്റിനു സമീപം ജീർണ്ണിച്ച മൃതദേഹം തിരിച്ചറിഞ്ഞു

news image
Jun 6, 2024, 10:19 am GMT+0000 payyolionline.in

കൊയിലാണ്ടി: കൊല്ലം കുന്നത്ത് രതീഷിൻ്റെ [41] മൃതദേഹമാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ബന്ധുകൾ തിരിച്ചറിഞ്ഞത്. ടയർ വർക്സ് തൊഴിലാളി ആയിരുന്നു. കഴിഞ്ഞ 4 ദിവസമായ് രതീഷ് വീടു വിട്ടിറങ്ങിയിട്ട് വീട്ടുകാർ പോലീസിൽ പരാതി നൽകി കാത്തിരിക്കുകയായിരുന്നു.

പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്നു രാവിലെ റെയിൽവെ ഗേയ്റ്റ് പരിസരത്തു നിന്ന് ദുർഗന്ധം ശ്രദ്ധയിൽപ്പട്ട പരിസരവാസികൾ നടത്തിയ പരിശോധനയിൽ അഴുകിയ നിലയിലുള്ള മൃതദേഹം ശ്രദ്ധയിൽപ്പെട്ടത്. കൊയിലാണ്ടി പോലീസ് റെയിൽവ പോലീസിനു കീഴിൽ ഉള്ള ഫോറൻസിക് വിദഗ്ദ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധനകൾക്കു ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അച്ചൻ: പരേതനായ നാരായണൻ. അമ്മ: ശോഭന. ഭാര്യ: അദിത്യ. മകൾ: ആദിക. സഹോദരൻ: രഞ്ജിത്ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe