വടകര: കോട്ടക്കൽ വിദ്യാർത്ഥി സമൂഹം അക്കാദമിക് തലത്തിൽ ഉന്നത വിജയം കാംക്ഷിക്കുന്നതോടൊപ്പം ,
തൻ്റെ ചുറ്റുപാടും കഴിയുന്ന നിരാലംമ്പർക്ക് അത്താണിയാവുന്നതും കാരുണ്യ പ്രവർത്തനം നടത്തുന്നതും ഏറെ ശ്ലാഘനീയമാണന്ന് പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.
കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കണ്ടറി സ്കൂൾ “ജൈത്രം 2024 ” ൻ്റെ ഭാഗമായി വിദ്യാർത്ഥികൾ നിർമ്മിച്ചു നൽകിയ വീടിൻ്റെ താക്കോൽ ദാനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു തങ്ങൾ . പി.ടി.എ.പ്രസിഡണ്ട് കെ.കെ.ഹമീദ് താക്കോൽ ഏറ്റുവാങ്ങി. ചടങ്ങിൽ നിയോജക മണ്ഡലം എം.എൽ.എ കാനത്തിൽ ജമീല അദ്ധ്യക്ഷയായി.
അകാലത്തിൽ നിര്യാതനായ ഹെഡ്മാസ്റ്ററായിരുന്ന സുനിൽ കുമാറിൻ്റെ ചായ ചിത്രം എം.എൽ.എ.പ്രകാശനം ചെയ്തു.
വടകര എം.പി.കെ.മുരളീധരൻ മുഖ്യാതിഥിയായിരുന്നു.
തുടർന്ന് പി.പി ലീന ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു.
ജൈത്രം 2024 ൻ്റെ ഭാഗമായുള്ള സ്നേഹാരാമം ,വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ പി.എം റിയാസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് കൗൺസിലർമാരായ സുജല ചെത്തിൽ നിഷ ഗിരീഷ് ,ചെറിയാവി സുരേഷ് ബാബു ,എന്നിവരും
രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബഷീർ മേലടി ,എൻ.ടി അബ്ദുറഹിമാൻ ,സി.കെ.വി.യൂസഫ് ,അനിൽ കുമാർ പി.എൻ ,പ്രജീഷ് മൊയച്ചേരി ,എസ്.വി.റഹ്മത്തുള്ള , പി. കുഞ്ഞാമു ,കെ.കെ.ഹമീദ് ,പ്രൊഫ അബ്ദുസമദ് ,അജേഷ് കുന്നുമ്മൽ ,
പി.ടി.എ.വൈസ് പ്രസിഡണ്ട് സാജിത്, പി.ടി.കെ.അബ്ദുറഹിമാൻ , ഭാവന ടീച്ചർഎന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ അഖിലേഷ് ചന്ദ്ര സ്വാഗതവും ഷമീം അഹമ്മദ് നന്ദിയും പറഞ്ഞു.