തിരുവനന്തപുരം : പ്ലാസ്റ്റിക് കുപ്പിയിലെ മദ്യത്തിനു 20 രൂപ അധികം ചുമത്തിയ വകയില്‍ കോളടിച്ചു ബവ്കോ. രണ്ടു ജില്ലകളില്‍നിന്നു മാത്രം ബവ്കോയ്ക്ക് ഒറ്റമാസത്തിനുള്ളില്‍ വരുമാനം കിട്ടിയത് ഒന്നരക്കോടിയിലേറെ രൂപയാണ്. തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ആദ്യഘട്ടത്തില്‍ നടപ്പാക്കിയപ്പോഴാണ് മദ്യപന്മാരില്നിന്ന് ഇത്രത്തോളം രൂപ ബവ്കോയ്ക്കു കിട്ടിയത്. പകുതിയോളം കുപ്പികള്‍ മാത്രമാണ് തിരിച്ചെത്തിയത്.രണ്ടു ജില്ലകളിലെയും 20 ബവ്കോ ഔട്ട്ലറ്റുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കിയത്. സെപ്റ്റംബര്‍ 10 മുതല്‍ ഒക്ടോബര്‍ 9 വരെ 15,25,584 പ്ലാസ്റ്റിക് ബോട്ടിലുകളാണ് 20 ഔട്ട്ലറ്റുകളിലൂടെ വിറ്റഴിച്ചത്. ഇതില്‍ 7,66,604 ബോട്ടിലുകള്‍ മാത്രമാണ് തിരിച്ചെത്തിയത്. ബാക്കി 7,58,980 കുപ്പികള്‍ക്ക് അധികം ഈടാക്കിയ 20 രൂപ ബവ്കോയ്ക്കു സ്വന്തം. കുറച്ചു കുപ്പികള്‍ കൂടി തിരിച്ചെത്തിയാക്കാമെന്നാണ് അധികൃതര്‍ പറയുന്നത്. രണ്ടു ജില്ലകളില്‍ മാത്രം ഒറ്റ മാസം കൊണ്ട് ഒന്നരക്കോടിയിലേറെ രൂപ അധികം ലഭിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തൊട്ടാകെ നടപ്പാക്കുമ്പോള്‍ എത്ര കോടിയോളം രൂപയാകും പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിന്റെ പേരില്‍ ഈടാക്കുകയെന്നാണ് മദ്യപന്മാരുടെ ആശങ്ക. ബാലരാമപുരം മുക്കോല ഔട്ട്ലറ്റിലാണ് ഏറ്റവും കൂടുതല്‍ കുപ്പികള്‍ തിരിച്ചെത്തിയത്. 91794 കുപ്പികള്‍ വിറ്റതില്‍ 59067 എണ്ണം തിരിച്ചെത്തി. കണ്ണൂര്‍ പണപ്പുഴയില്‍ 67,896 കുപ്പികള്‍ വിറ്റതില്‍ 21,007 എണ്ണം മാത്രമാണ് തിരിച്ചെത്തിയത്.
- Home
- Latest News
- കോളടിച്ച് ബവ്കോ; കാലി കുപ്പി തരാൻ മദ്യപന്മാർക്ക് മടി, പ്ലാസ്റ്റിക് കുപ്പി വഴി ഒന്നരക്കോടിയിലേറെ അധികവരുമാനം
കോളടിച്ച് ബവ്കോ; കാലി കുപ്പി തരാൻ മദ്യപന്മാർക്ക് മടി, പ്ലാസ്റ്റിക് കുപ്പി വഴി ഒന്നരക്കോടിയിലേറെ അധികവരുമാനം
Share the news :
Oct 13, 2025, 9:21 am GMT+0000
payyolionline.in
എറണാകുളത്ത് തെരുവുനായ ആക്രമണം; മൂന്ന് വയസുകാരിയുടെ അറ്റുപോയ ചെവി തുന്നിച്ചേർത ..
കുറ്റ്യാടിയിൽ സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ കോടികളുടെ തട്ടിപ്പ്മാനേജർ അറസ്റ്റിൽ
Related storeis
തിക്കോടി കൈനോത്ത് നാരായണൻ അന്തരിച്ചു
Feb 25, 2026, 2:41 am GMT+0000
മാർച്ചിലെ ടിക്കറ്റ് നിരക്ക് കുത്തനെകൂട്ടി വിമാനക്കമ്പനികൾ
Feb 23, 2026, 3:15 pm GMT+0000
കോഴിക്കോട് പഴക്കംചെന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണുണ്ടായ അപക...
Feb 23, 2026, 12:48 pm GMT+0000
ഇനി മുതൽ എട്ടല്ല, പന്ത്രണ്ട് കോച്ചുകള്‍; തിങ്ങി നിറഞ്ഞ മെമു യാത്രകൾ...
Feb 23, 2026, 12:31 pm GMT+0000
റസ്റ്ററന്റില്‍ നിന്ന് മീന്മുട്ട കഴിച്ച ജയില്‍ ഉദ്യോഗസ്ഥന് ഗുരുതര...
Feb 23, 2026, 12:26 pm GMT+0000
ബാലുശേരിയിൽ ടെറസില്‍ ‘കഞ്ചാവ് കൃഷി’; യുവാവ് പിടിയിൽ
Feb 23, 2026, 12:18 pm GMT+0000
More from this section
കോഴിക്കോട് വലിയങ്ങാടിയിൽ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണു; മൂന്ന് തൊഴ...
Feb 23, 2026, 7:59 am GMT+0000
രാജ്യത്ത് വീണ്ടും ബാങ്ക് തട്ടിപ്പ്; ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിൽ നടന...
Feb 23, 2026, 7:58 am GMT+0000
പെൺകുട്ടികൾക്ക് സുകന്യ സമൃദ്ധി അക്കൗണ്ട്
Feb 23, 2026, 7:03 am GMT+0000
മോഷണ പരാതിയെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവം; സുഹൃത്തിനെയും മാ...
Feb 23, 2026, 6:27 am GMT+0000
എന്തിനാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് എസ്.ഐ.ടി വ്യക്തമാക്കണം; സാ...
Feb 23, 2026, 6:24 am GMT+0000
കുട്ടികളെ, ലൈബ്രറിയിലെ പുസ്തകം വായിച്ചാല്‍ ഗ്രേസ് മാര്‍ക്ക് 10 ആണേ&...
Feb 23, 2026, 4:51 am GMT+0000
റോഡുകളില്‍ എംവിഡി ഇനി മഫ്തിയില്‍
Feb 23, 2026, 4:48 am GMT+0000
ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ ഒന്നുമുതല്‍ പണം സ്വീകരിക്കില്ല, നിര്‍ണായ...
Feb 23, 2026, 4:46 am GMT+0000
ഇരിങ്ങണ്ണൂരിൽ വീട് കുത്തിത്തുറന്ന് കവർച്ച; 12 പവനും 7000 രൂപയും നഷ്...
Feb 23, 2026, 4:18 am GMT+0000
ഭക്ഷണം കഴിച്ച പണം ചോദിച്ചതിന് ഹോട്ടൽ അടിച്ചുതകർത്തു
Feb 23, 2026, 3:52 am GMT+0000
ശബരിമല കൊടിമര കേസ്: നടൻ സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി, മോഹൻലാല...
Feb 23, 2026, 3:36 am GMT+0000
ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; പുതിയ നിയമങ്ങളുമായി ...
Feb 21, 2026, 4:32 pm GMT+0000
കണ്ടക്ടറെ യാത്രക്കാരൻ കടിച്ചുപരിക്കേൽപ്പിച്ചു
Feb 21, 2026, 8:50 am GMT+0000
നവകേരളത്തിന് പുതുവഴികൾ തേടി അഞ്ചാം കേരള പഠനകോൺഗ്രസിന് തുടക്കമായി; മ...
Feb 21, 2026, 7:56 am GMT+0000
സൽമാന് പിന്നാലെ രൺവീർ സിംഗിനും ബിഷ്ണോയ് ഗ്യാങ്ങിന്റെ വധഭീഷണി; ആവശ്...
Feb 21, 2026, 7:55 am GMT+0000
