കോഴിക്കോട് : കോഴിക്കോട് അരീക്കാട് ചുഴലിക്കാറ്റിൽ റെയിൽവേ ട്രാക്കിലേക്ക് മൂന്നു മരങ്ങൾ കടപുഴകി വീണു.
വീടിന്റെ മേൽക്കൂര പാകിയ ഇരുമ്പ് ഷീറ്റ് റെയിൽവേ ട്രാക്കിലേക്ക് പറന്നുവീണു. റെയിൽവേ ട്രാക്കിന്റെ വൈദ്യുതി ലൈനും തകർന്നുവീണു. ട്രെയിനുകൾ സർവീസ് നിർത്തിവെച്ചു . നിരവധി വീടുകളുടെ മേൽക്കൂരകളും തകർന്നു.