കോഴിക്കോട്: ആംബുലൻസിന്റെ റേഡിയേറ്റർ അജ്ഞാതൻ കുത്തിപ്പൊട്ടിച്ചു. കോഴിക്കോട് ചെക്യാട് പാറക്കടവിലാണ് സംഭവം. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. ഓവർ ഹീറ്റ് ആയതിനെ തുടർന്ന് രോഗിയുമായി പോയ ആംബുലൻസ് തൊട്ടടുത്ത ആശുപത്രിയിൽ നിർത്തി. യൂത്ത് ലീഗ് ചെക്യാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആംബുലൻസിന്റെ റേഡിയേറ്ററാണ് തകർത്തത്. വളയം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
