കോഴിക്കോട് കിഴക്കോത്ത് ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു

news image
May 31, 2023, 3:04 am GMT+0000 payyolionline.in

കിഴക്കോത്ത് (കോഴിക്കോട്): ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിൽ ഒഴലക്കുന്ന് കാരംപാറമ്മൽ പരേതനായ സ്വാമിയുടെ മകൾ ഷീബ (43) ആണ് മരിച്ചത്. വൈകിട്ട് നാലുമണിയോടെയുണ്ടായ ഇടിമിന്നലിൽ ആയിരുന്നു അപകടം.പാലക്കാട് സ്വദേശിയായ ജയപ്രകാശനാണ് ഭർത്താവ് (ഷീന ടൈലറിംഗ് താമരശ്ശേരി).അമ്മ: ചിരിതകുട്ടി.മക്കൾ: സുവർണ്ണ (എംജെഎച്ച്എസ് വിദ്യാർഥിനി), അഭിനവ് (എളേറ്റിൽ ജിഎംയുപി സ്കൂൾ വിദ്യാർഥി). സഹോദരങ്ങൾ:അശോകൻ, സൗമിനികാവിൽ, ലീല എരവന്നൂർ,ശ്രീജ കൊടുവള്ളി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe