കോഴിക്കോട്:ജന്‍ അഭിയാൻ സേവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ലോക ആദിവാസി ദിനാചരണവും മുൻ രാഷ്ട്രപതി ഡോ. എപിജെ അബ്ദുൽ കലാം അനുസ്മരണവും നിർധന കുടുംബങ്ങൾക്കും രോഗികൾക്കും ഉള്ള ഭക്ഷണകിറ്റും, ചികിത്സാസഹായ വിതരണവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കൽ ചടങ്ങും നടത്തി.
സ്പോർട്സ് കൗൺസിൽ ഓഡിറ്റോറിയത്തിൽ നടന്ന ആദിവാസി ദിനാചരണ പരിപാടിയുടെയും ആദരിക്കൽ ചടങ്ങിന്റെയും ഉദ്ഘാടനം മുൻ എംഎൽഎ പുരുഷൻ കടലുണ്ടി നിർവഹിച്ചു. ഭക്ഷണ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം കൗൺസിലർ അൽഫോൻസാ മാത്യു നിർവഹിച്ചു.
ചടങ്ങിൽ മാനേജിംഗ് ട്രസ്റ്റ് രാംദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു.റിട്ട. ജില്ലാ സെഷൻസ് ജഡ്ജ് കെ .കെ .കൃഷ്ണൻകുട്ടി പയമ്പ്ര മുഖ്യാതിഥിയായിരുന്നു. ഡോ. വി എൻ സന്തോഷ് കുമാർ, ഡോ .പി .കെ .ജനാർദ്ദനൻ, യു.കെ .സജിനി, എം .ജയകുമാരി ബേപ്പൂർ, ശ്രീകല വിജയൻ , ഷാജി പയ്യോളി എന്നിവർ സംസാരിച്ചു.
വിജേഷ് പ്രതാപ്, സന്തോഷ് കുമാർ പയ്യോളി, അസ്കർ വടകര, കുഞ്ഞിമുഹമ്മദ് കീഴരിയൂർ, വിനീഷ് കുറ്റിക്കാട്ടിൽ, ഗിരീഷ് പെരുവയൽ, കെ കെ പ്രമോദ് എന്നിവർക്ക് എപിജെ അബ്ദുൽ കലാം പുരസ്കാരം നൽകി ആദരിച്ചു.