കോഴിക്കോട് ഡോക്ടറെ കാണാൻ മണിക്കൂറുകൾ കാത്തുനിൽക്കുന്ന രോഗികൾ, ഇടപെട്ട് മനുഷ്യാവകാശകമ്മീഷൻ

news image
Nov 3, 2023, 11:45 am GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ രോഗികള്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്ന വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി എം ഓയോടും ആശുപത്രി സൂപ്രണ്ടിനോടും കമ്മീഷന്‍ ആക്റ്റിംഗ് ചെയര്‍പേഴ്സന്‍ കെ ബൈജുനാഥ് ആവശ്യപ്പെട്ടു. ഈ മാസം 28ന് കോഴിക്കോട് കലക്ട്രേറ്റില്‍ നടക്കുന്ന സിറ്റിംഗില്‍കേസ് പരിഗണിക്കും. ബീച്ച് ആശുപത്രിയില്‍  ഓപി ടിക്കറ്റ് കൗണ്ടര്‍ കാര്യക്ഷമമല്ലാത്തതിനാല്‍ രോഗികള്‍ ബുദ്ധിമുട്ടുന്ന കാര്യം ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിലെത്തുന്നവർക്ക് അന്ന് തന്നെ ഡോക്ടറെ കാണാനാകുമെന്ന് ഉറപ്പിക്കാനാവില്ലാത്ത സ്ഥിതിയാണ്. മീറ്ററുകളോളമുള്ള വരി കടന്ന് മുന്നിലെത്തിയാൽ മാത്രം കിട്ടുന്ന സൗഭാഗ്യമാണ് ഇവിടെ ഒപി ടിക്കറ്റ്. ആവശ്യത്തിന് ജീവനക്കാരോ കൗണ്ടറുകളോ ഇല്ലാത്തത് കൊണ്ട് കുറേ രോഗികൾ ടിക്കറ്റ് കിട്ടാതെ മടങ്ങിപ്പോകുന്നതും പതിവാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe