കോഴിക്കോട് : കോഴിക്കോട് തുണിക്കടയിൽ വൻ തീപിടിത്തം. നാല് ഫയർ ഫോഴ്സ് യൂണിറ്റുകളെത്തി തീ അണയ്ക്കാൻ ശ്രമിക്കുന്നു. പുതിയ ബസ് സ്റ്റാൻഡിലെ തുണിക്കടക്കാണ് തീപിടിച്ചത്. കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. ആളുകൾ ആരെങ്കിലും അകത്ത് ഉണ്ടോ എന്നതിൽ വ്യക്തതയില്ല.