കോഴിക്കോട് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകം; കൊലപ്പെടുത്തിയത് ക്രൂരമായി, ശരീരത്തിൽ നിരവധി മുറിവുകൾ

news image
Jul 19, 2026, 5:28 am GMT+0000 payyolionline.in

കോഴിക്കോട് പാളയത്ത് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. ആയുധം ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്നും, എന്ത്‌ ആയുധമാണ് ഉപയോഗിച്ചത് എന്ന് വ്യക്തമല്ലെന്നും സിറ്റി പോലീസ് കമ്മീഷണർ എപി ഷൗക്കത്തലി. ലഹരി അടക്കം പല പ്രശ്നങ്ങളും പ്രദേശത്തുണ്ടെന്നും സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു. ശരീരത്തിൽ നിരവധി മുറിവുകൾ കണ്ടെത്തി.

കുടുംബത്തിന്റെ സംശയം പരിശോധിക്കുന്നുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു. നഗരമധ്യത്തിൽ നടന്ന കൊലപാതകമാണ്.ലഹരി അടക്കം പല പ്രശ്നങ്ങളും പ്രദേശത്തുണ്ട്. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി. പാളയം സ്വദേശിയായ ബിജുവിന്റെ മൃതദേഹം ചോരയിൽ കുളിച്ച നിലയിലാണ് കണ്ടെത്തിയത്.

ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് വീടിനോട് ചേർന്നുള്ള മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മുറി പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. മാതാവാണ് ആദ്യം സംഭവം കണ്ടത്. തല പൊട്ടി ചോര വാർന്നിരുന്നു. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പുലർച്ചെ ഏറെ നേരം ബിജുവിനെ വിളിച്ചിട്ടും വിളി കേൾക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് ബിജുവിനെ മരിച്ചനിലയിൽ കണ്ടെത്തിയതെന്ന് മാതാവ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe