വടകര : സേവാദൾ പ്രസ്ഥാനം സംസ്ഥാനത്ത് കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച കോൺഗ്രസ്സ് നേതാവ് എം സി നാരായണന് അന്ത്യാഞ്ജലി അർപ്പിച്ച് നാട്ടുകാരും പാർട്ടി പ്രവർത്തകരും. സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കുറുന്തോടിയിലെ വിട്ട് വളപ്പിൽ നടത്തി. സേവാദളിൻ്റെ ഡത്ത് ഗാർഡ് ഓഫ് ഓണർ ബഹുമതിയോടെയാണ് സംസ്കാര ചടങ്ങ്. മുൻ കെ.പി.സി.സി. പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ, ഡി.സി.സി. പ്രസിഡണ്ട് പ്രവീൺ കുമാർ, ഐ മൂസ്സ, വി എം. ചന്ദ്രൻ, പ്രമോദ് കക്കട്ടിൽ, അച്ചുതൻ പുതിയെടുത്ത്, ബാബു ഒഞ്ചിയം, പി.കെ ഹബീബ്, ബബിത്ത് മലോൽ, കോട്ടയിൽ രാധാകൃഷ്ണൻ , അമ്മാര പള്ളി കുഞ്ഞിശങ്കരൻ, അച്യുതൻ പുതിയേടത്ത് , പുറന്തോടത്ത് സുകുമാരൻ , വി പി സർവോത്തമൻ എന്നിവർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.
കുറുന്തോടിയിൽ ചേർന്ന സർവകക്ഷി അനുശോചന യോഗത്തിൽ കൊളായി രാമചന്ദ്രൻ അധ്യക്ഷം വഹിച്ചു. ചാലിൽ അഷ്റഫ്, മണിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.അഷ്റഫ്, ടി.പി.ഗോപാലൻ മാസ്റ്റർ, സി.പി വിശ്വനാഥൻ, സി.വി. അജിത്, നസീർ മദനി, പ്രമോദ് കോണിച്ചേരി, സി. വിനോദൻ, ബിജിത് ലാൽ തെക്കേടത്ത്, സജിത്ത് പൊറ്റുമ്മൽ, സോമശേഖരൻ, പി.എം. കണാരൻ, പി.എം.ശങ്കരൻ മാസ്റ്റർ, വി.പി. ബാലൻ, രജിത്ത് നന്മണ്ട, മണിയൂർ മുസ്തഫ, കുളങ്ങര രാമകൃഷ്ണൻ,പി.എം. അഷ്റഫ് എന്നിവർ പ്രസംഗിച്ചു.
കോൺഗ്രസ് നേതാവ് എം സി നാരായണന്റെ നിര്യാണത്തിൽ ഷാഫി പറമ്പിൽ എം പി , മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള, യു.ഡി എഫ് നേതാക്കളായ കെ ബാലനാരായണൻ , അഹമ്മദ് പുന്നക്കൽ , അഡ്വ ഇ നാരായണൻ നായർ , പ്രദീപ് ചോമ്പാല , സതീശൻ കുരിയാടി, പി കെ ഷീബ, തുടങ്ങിയവർ അനുശോചിച്ചു.
എം സി നാരായണൻ സേവാദൾ പ്രസ്ഥാനത്തോടൊപ്പം ആറുപതിറ്റാണ്ടു കാലം അക്ഷീണം പ്രവർത്തിച്ച കർമ്മ ഭടൻ: മുല്ലപ്പള്ളി രാമചന്ദ്രൻവടകര : സേവാദൾ പ്രസ്ഥാനത്തോടൊപ്പം ആറുപതിറ്റാണ്ടു കാലം അക്ഷീണം പ്രവർത്തിച്ച ഒരു കർമ്മ ഭടനെയാണ് എം സി യുടെ ദേഹവിയോഗത്തോടെ നഷ്ടമായതെന്ന് മുൻ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. അഖിലേന്ത്യാ കോൺഗ്രസ്സ് സമ്മേളനങ്ങളിൽ പങ്കെടുത്ത സേവാദൾ വളണ്ടിയറായ എം.സി. യുടെ ആത്മാർത്ഥതയും നേതൃത്വഗുണവും ഞാൻ നേരിട്ട് മനസ്സിലാക്കിയിട്ടുണ്ട്.
പല സമുന്നത കോൺഗ്രസ്സ് അധ്യക്ഷന്മാർക്കും പ്രധാനമന്ത്രിമാർക്കും ഗാർഡ് ഓഫ് ഓണർ നൽകിയ എം.സി. പരിചയപ്പെട്ടവർക്കെല്ലാം ബഹുമാന്യനായിരുന്നു. പരിശുദ്ധ റംസാൻ കാലത്ത് മുൻ കെ.പി.സി.സി. അധ്യക്ഷൻ ടി.ഒ. ബാവ സാഹിബ് നടത്തിയ പദയാത്രയിൽ കാസർഗോഡു മുതൽ തിരുവനന്തപുരം സഞ്ചരിച്ച സേവാദൾ വളണ്ടിയർമാരിൽ ഒരാൾ എം.സി.യായിരുന്നു. മലബാർ പ്രദേശങ്ങളിൽ സേവാദൾ വളർത്തി വലുതാക്കിയവരിൽ എം.സി. നാരായണന് ശ്രദ്ധേയമായ പങ്കാളിത്തമുണ്ടെന്ന് മുല്ലപ്പളളി പറഞ്ഞു.

മുൻ കെ.പി.സി.സി. പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ,കോൺഗ്രസ്സ് നേതാവ് എം സി നാരായണന് അന്ത്യാഞ്ജലി അർപ്പിക്കുന്നു