ക്രൈസ്തവ സഭ മത മേലധ്യക്ഷൻമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും; പട്ടികയിലുള്ളത് എട്ട് പേര്‍

news image
Apr 24, 2023, 2:58 pm GMT+0000 payyolionline.in

കൊച്ചി: ക്രൈസ്തവ സഭ മത മേലധ്യക്ഷൻമാരുമായി കൂടിക്കാഴ്ച നടത്താൻ പ്രധാനമന്ത്രി താജ് ഹോട്ടലിൽ. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി ക്രൈസ്തവ മതമേലധ്യക്ഷന്മാർ ഇവിടെ എത്തിച്ചേർന്നിട്ടുണ്ട്. പട്ടികയിൽ ഉണ്ടായിരുന്ന 8 പേരും ഹോട്ടലിലെത്തി. കൂടിക്കാഴ്ച എട്ടുമണിയോടെ ആരംഭിക്കും. പ്രധാനമന്ത്രി ഇന്ന് താമസിക്കുന്നത് താജ് മലബാറിലായിരിക്കും. എട്ട് മണിയോടെ ആരംഭിക്കുന്ന കൂടിക്കാഴ്ച ഒൻപത് മണിയോടെ അവസാനിക്കുമെന്നാണ് വിവരം.

മാർ ജോർജ്ജ് ആലഞ്ചേരി ഉൾപ്പെടെ എട്ട് സഭയുടെ മേലധ്യക്ഷൻമാരാണ് പ്രധാനമന്ത്രിയെ കാണാൻ എത്തിച്ചേർന്നിരിക്കുന്നത്. കേരളത്തിൽ ബിജെപിയുടെ അടുത്ത കൂട്ടുകെട്ട് എങ്ങനെയായിരിക്കുമെന്ന സൂചന പ്രധാനമന്ത്രിയുടെ യുവം പരിപാടിയിലെ പ്രസം​ഗത്തിൽ തന്നെ ഉണ്ടായിരുന്നു. അതിന്റെ തുടർച്ച എന്ന നിലക്കാണ് ഇപ്പോൾ എട്ട് മതമേലധ്യക്ഷൻമാരെ കാണുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe