പയ്യോളിയിൽ പ്രിയദർശിനി ആർട്സ് കെട്ടിടം നാടിന് സമർപ്പിച്ചു

news image
Apr 24, 2023, 3:18 pm GMT+0000 payyolionline.in

പയ്യോളി: 37 വർഷം പിന്നിടുന്ന മൂരാട് പ്രിയദർശിനി ആർട്സിന്റെ പുതിയ കെട്ടിട ത്തിന്റെ ഉദ്‌ഘാടന കർമ്മം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ ജി.വേണുഗോപാൽ നിർവ്വഹിച്ചു. ആധുനിക കാലഘട്ടത്തിൽ പുതു തലമുറ വിവര സാങ്കേതികവിദ്യയുടെ വിസ്മയലോകത്ത് മാത്രമായി ഒതുങ്ങുകയും,ലഹരിക്ക്‌ പിന്നാലെ പോകുന്നതും പ്രാദേശിക കാലാ പ്രസ്ഥാനങ്ങളുടെ ഇടപെടലുകൾ ഇല്ലാത്തതാണെന്നും സാമൂഹ്യ പ്രതിബന്ധതയോടെ പ്രവൃത്തിക്കുന്ന പ്രിയദർശിനി ആർട്ട്സ് നാടിന് മുതൽ കൂട്ടാണെന്നും ഉദ്‌ഘാടനം നിർവ്വഹിച്ചു കൊണ്ടു ജി.വേണുഗോപാൽ പറഞ്ഞു. പയ്യോളി നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ കെ.കെ ബാബു അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിൽ വിവിധ രംഗത്തെ പ്രതിഭകൾകളായ കാരങ്ങോത്ത് പത്മനാഭൻ,സ്വാതി ആർ.പുത്തുക്കാട്, അശോക് കുമാർ, ശോഭൻ മൂരാട്, ഇ.ടി. പത്മനാഭൻ,ഡോ. തുളസി ലോഹിത്,ധ്യാൻ രാജേഷ് എന്നിവരെ ആദരിച്ചു
നഗരസഭാ കൗൺസിലർമാരായ കെ.കെ. സ്മിതേഷ്, രേഖ മുല്ലക്കുനി, രേവതി തുളസിദാസ് ,എന്നിവരും തോടുവയിൽ സദാനന്ദൻ ,പി .ഷാജി,കെ.കെ .ഹമീദ് ,കെ.കെ. കണ്ണൻ, എ രാജൻ. പ്രേംകുമാർ വടകര, ഇ.ടി.പത്മനാഭൻ ,എൻ.കെ സുനിൽ കുമാർ (പ്രഫസർ മഹാത്മാ ഗാന്ധി കോളേജ് തിരുവനന്തപുരം) ശ്രേയ (ഐഡിയ സ്റ്റാർ സിംഗർ ഫെയിം ) എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ക്ലബ് സെക്രട്ടറി കെ സുരേഷ് ബാബു സ്വാഗതവും അശോക് കുമാർ നന്ദിയും പറഞ്ഞു. രാത്രി 8: മണിക്ക് കൊച്ചിൻ കലാഭവന്റെ മെഗാ മ്യൂസിക്കൽ നൈറ്റ് അരങ്ങേറി.

2 ദിവസങ്ങളിലായി നടന്നപരിപാടി യിൽ ആദ്യദിനത്തിൽ നടന്ന വാർഷികാഘോഷം പയ്യോളിപോലീസ് സർക്കിൾ ഇൻപെക്ടർ സുഭാഷ് ബാബു ഉദ്‌ഘാടനം ചെയ്തു.കെ.വി.സതീശന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പഴയകാല നാടക പ്രവർത്തകൻ പുന്നോളി കുഞ്ഞികൃഷ്ണൻ രചിച്ച “സ്മൃതി മധുരം ” എന്ന നാടക ഗാനങ്ങളുടെ പ്രകാശനം പ്രേംകുമാർ വടകര നിർവ്വഹിച്ചു.ചടങ്ങിൽ നാടകപ്രവർത്തകരെ ആദരിക്കുകയും,ഗാനങ്ങളുടെ ദൃശ്യാവിഷ്കാരവുംന് നടത്തി, സാംസ്ക്കാരിക ഘോഷയാത്ര, പുന്നോളിയുടെ നാടകഗാന ദൃശ്യാവിഷ്ക്കാരവും , പ്രിയദർശിനി കലാകാരന്മാരുടെ ” നടന രാവ് “എന്നിവയും, അരങ്ങേറി.അജിത്കുമാർ സ്വാഗതവും നിജേഷ് മൂരാട് നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe