ക്ഷീര കർഷക സംഗമം; ഇരിങ്ങത്ത് സ്വാഗതസംഘം രൂപീകരിച്ചു

news image
Jul 27, 2024, 2:48 pm GMT+0000 payyolionline.in

പയ്യോളി: ക്ഷീര വികസന വകുപ്പിന്റെയും മേലടി ബ്ലോക്കിന്റെയും സംയുക്താഭിമുഖ്യത്തിൽ ‘ക്ഷീര കർഷക സംഗമം 2024-25’ ന്റെ സ്വാഗത സംഘ രൂപീകരണ യോഗം ഇരിങ്ങത്ത് ഗ്രീൻ ഓക്ക് ഓഡിറ്റോറിയത്തിൽ  തുറയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്   സി. കെ ഗിരീശന്റെ  അധ്യക്ഷതയിൽ മേലടി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത്  ഉദ്ഘാടനം ചെയ്തു. ക്ഷീര വികസന ഓഫിസർ ശിജിന എ പദ്ധതി വിശദീകരണം നടത്തി.

പാലച്ചുവട് ക്ഷീര സംഘം പ്രസിഡന്റ് ഗംഗാധരൻ  പരിപാടിക്ക് സ്വാഗതം പറഞ്ഞു. കെ സി എം എം എഫ് ഡയറക്ടർ അനിത കെ കെ,മേലടി ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർമാർ, തുറയൂർ ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാർ, ക്ഷീര സംഘം പ്രസിഡന്റുമാർ, ക്ഷീര സംഘം സെക്രട്ടറിമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പരിപാടിക്ക് ആശംസ അർപ്പിച്ചു സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe