ക്ഷേമ പെൻഷൻ കാലാേചിതമായി പരിഷ്കരിക്കണം: കേരള സിറ്റിസൺസ് ഫോറം കുറുവങ്ങാട് സെൻട്രൽ യൂണിറ്റ്

news image
May 26, 2025, 3:20 pm GMT+0000 payyolionline.in

കൊയിലാണ്ടി: മുതിർന്ന പൗരന്മാരുടെ ക്ഷേമ പെൻഷൻ കാലാേചിതമായി പരിഷ്കരിക്കണമെന്ന് കേരള സിറ്റിസൺസ് ഫോറം കുറുവങ്ങാട് സെൻട്രൽ യൂണിറ്റ് വാർഷികയോഗം ആവശ്യപ്പെട്ടു. നഗരസഭാ ഉപാധ്യക്ഷൻ കെ. സത്യൻ ഉദ്ഘാടനം ചെയ്തു. എം. രവീന്ദ്രൻ അധ്യക്ഷനായി.

നവതിയിലെത്തിയ ടി.കെ. പാർവതി അമ്മ, ഈന്താട്ട് കുഞ്ഞികേളപ്പൻ നായർ, എൻ.കെ. നാരായണൻ, പൊക്കണവയൽ കുനി നാരായണി, നാരായണി സർഗ എന്നിവരെ ആദരിച്ചു. ഇബ്രാഹിം തിക്കോടി മുഖ്യപ്രഭാഷണം നടത്തി. ഡോ. ആർ.കെ. റാസ്മിന, ഡോ. പി. ഹർഷിത എന്നിവർ ക്ലാസെടുത്തു. പി. രാമുണ്ണി, എൻ.കെ. നാരായണൻ നായർ, ടി.കെ. വാസുദേവൻ നായർ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe