ബംഗളൂരു: കർണാടകയിൽ തിങ്കളാഴ്ച 37 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സജീവ കോവിഡ് -19 കേസുകൾ 80 ആയി ഉയർന്നതായി ആരോഗ്യ വകുപ്പ് ചൊവ്വാഴ്ച വാർത്ത ബുള്ളറ്റിനിൽ അറിയിച്ചു.
സജീവ കേസുകളിൽ 73 എണ്ണം ബംഗളൂരുവിലാണ്. തിങ്കളാഴ്ച 37 പുതിയ കേസുകളിൽ 35 എണ്ണം ബംഗളൂരുവിൽ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്തെ പോസിറ്റീവ് നിരക്ക് 19.37 ശതമാനമാണ്.
സംസ്ഥാനത്ത് അടുത്തിടെ റിപ്പോർട്ട് ചെയ്ത കോവിഡ്-19 കേസുകളിൽ നേരിയ അണുബാധകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു നേരത്തെ പറഞ്ഞിരുന്നു. എന്നാൽ തുടർച്ചയായ മുൻകരുതലുകൾ ആവശ്യമാണെന്ന് അദ്ദേഹം ഇപ്പോൾ അറിയിച്ചു. 85 വയസുള്ളയാൾ ഈയിടെ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.