കൽപ്പറ്റയിൽ ബസ് സ്റ്റോപ്പിനു മുകളിൽ തെങ്ങ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

news image
May 21, 2023, 9:33 am GMT+0000 payyolionline.in

കൽപ്പറ്റ: ബസ് സ്റ്റോപ്പിനു മുകളിൽ തെങ്ങ് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. പുളിയാർമല ഐ.ടി.ഐ വിദ്യാർഥി കാട്ടിക്കുളം പനവല്ലി സ്വദേശി ചൂരൻ പ്ലാക്കൻ നന്ദു (19)ആണ് മരിച്ചത്.

മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു മരണം. ഇന്നലെ വൈകുന്നേരം ബസ് കാത്തുനിൽക്കുന്നതിനിടെയാണ് പുളിയാർ മലയിലെ ബസ് വെയിറ്റിങ് ഷെഡിന് മുകളിലേക്ക് തെങ്ങ് വീണത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe