ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ വിക്ഷേപണം അടുത്ത വർഷം ഉണ്ടാവില്ല. പ്രതീക്ഷിച്ചതുപോലെ 2025 ൽ പ്രാവർത്തികമാകില്ലെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു. ഓൾ ഇന്ത്യ റേഡിയോയിൽ സർദാർ പട്ടേൽ സ്മാരക പ്രഭാഷണത്തിനിടെയാണ് ഗഗൻയാൻ ഉൾപ്പെടെ വിക്ഷേപണത്തിലെ മാറ്റങ്ങളെ കുറിച്ച് വ്യക്തമാക്കിയത്.
വിക്ഷേപണം 2026 ലേക്കു നീളും. ഇതിന് അനുസരിച്ച് മറ്റ് പദ്ധതികളിലും വ്യത്യാസമുണ്ടാവാം.