ഗണിത പഠനം  കാര്യക്ഷമമാക്കാൻ കൊയിലാണ്ടിയിൽ ‘മഞ്ചാടി’ ഒരുങ്ങുന്നു

news image
Sep 29, 2023, 1:54 pm GMT+0000 payyolionline.in
കൊയിലാണ്ടി: ഗണിത പoനം കാര്യക്ഷമവും മധുരവുമാക്കി മാറ്റാനുള്ള കേരള സർക്കാരിന്റെ അന്വേഷണാത്മക പദ്ധതിയായ ‘മഞ്ചാടി’ കൊയിലാണ്ടി മണ്ഡലത്തിൽ നടപ്പിലാക്കുന്നു. മണ്ഡലം വിദ്യാഭ്യാസ പദ്ധതിയായ മാത് സ് മാജിക്കിന് അനുബന്ധമായാണ് പൊതു വിദ്യാഭ്യാസ വകുപ്പ്, കെ ഡിസ്ക് എന്നിവയുടെ ആഭിമുഖ്യത്തിലുള്ള മഞ്ചാടി സ്കൂൾ തലത്തിൽ നടപ്പിലാക്കുന്നത്. അഞ്ചാം തരത്തിലെ ഭിന്നസംഖ്യ എന്ന ആശയമാണ് ഈ വർഷം പുതിയ രീതിയിൽ ക്ലാസ് മുറിയിൽ അവതരിപ്പിക്കുക.

കൊയിലാണ്ടി മണ്ഡലത്തിൽ നടപ്പിലാക്കുന്ന ‘മഞ്ചാടി’ പദ്ധതിയുടെ ഭാഗമായുള്ള ശില്‌പശാല കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.

എസ് എസ് കെ ക്കാണ് നടത്തിപ്പ് ചുമതല. എസ് സി ഇ ആർ ടി പദ്ധതിയുടെ വിലയിരുത്തൽ  നിർവഹിക്കും.
സംസ്ഥാനത്ത് നൂറ് സ്കൂളുകൾ മഞ്ചാടിക്കായി തെരഞ്ഞെടുത്തതിൽ കൊയിലാണ്ടി മണ്ഡലത്തിലെ 35 സ്കൂളുകളെ സർക്കാർ ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് കൊയിലാണ്ടിയിൽ സംഘടിപ്പിച്ച പ്രഥമാധ്യാപകരുടെയും പി ടി എ ഭാരവാഹികളുടെയും ശില്പശാല കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭ സ്ഥിരം സമിതി ചെയർമാൻ കെ ഷിജു അധ്യക്ഷനായി. മഞ്ചാടി സംസ്ഥാന കോ ഓർഡിനേറ്റർ കെ കെ ശിവദാസൻ, ഇ കെ ഷാജി, മേലടി എ ഇ ഒ എന്‍.എം ജാഫര്‍ എന്നിവർ സംസാരിച്ചു. കൊയിലാണ്ടി എ ഇ ഒ എ.പി ഗിരീഷ് കുമാര്‍ സ്വാഗതവും ബി പി ഒ ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe