ഗാന്ധി ജയന്തി വാരാചരണം ; തുറയൂർ എ എൽ പി സ്കൂളും സമീപ പ്രദേശങ്ങളും ശുചീകരിച്ചു

news image
Oct 2, 2023, 8:49 am GMT+0000 payyolionline.in

പയ്യോളി : ഗാന്ധി ജയന്തി വാരാചരണത്തിന്റെ ഭാഗമായി തുറയൂർ എ എൽ പി സ്കൂൾ  ജെആർസിയുടെയും പിടിഎയുടെ നേതൃത്വത്തിൽ സ്കൂളും സമീപ പ്രദേശങ്ങളും ശുചീകരിച്ചു. ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ  സജിത കോലോത്ത് താഴ ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡണ്ട് ബോബിഷ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാന അധ്യാപകൻ പി ടി സനൂപ് സ്വാഗതം പറഞ്ഞു. എം പി  ശാരിക ,  അമലാൽ എസ് എ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജെ ആർ സി കോഡിനേറ്റർ  ടി വി നെജുമുനിസ  നന്ദി പ്രകാശിപ്പിച്ചു.  എ സി ബീന,   ആതിര, വി കെ രതീഷ് ,  അശ്വിനി മഹേഷ്, കെ കെ നിഖിത  എന്നിവർ നേതൃത്വം നൽകി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe