.
കോഴിക്കോട് : ജനവിശ്വാസതയിലൂന്നിയ മാധ്യമ പ്രവർത്തനം സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ വർത്താമാധ്യമങ്ങളെ ഏറെ ശ്രദ്ധേയമാക്കിയെന്നും ഇന്ത്യൻ ഗ്രാമങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കുക വഴി ഗ്രാമീണ ഇന്ത്യയുടെ വിശ്വാസം നേടിയെടുത്ത മാതൃക തിരിച്ചുപിടിക്കേണ്ടതുണ്ടെന്നും പ്രമുഖ മാധ്യമ പ്രവർത്തകനും ഇന്ത്യാവിഷൻ മുൻ എക്സിക്യുട്ടീവ് എഡിറ്ററുമായ എം പി ബഷീർ പറഞ്ഞു. ഐആർ എംയു കോഴിക്കോട് ജില്ലാ കമ്മിറ്റി മീഡിയ സെൻററിൽ സംഘടിപ്പിച്ച മാധ്യമ ശില്പശാല വാർത്തയിലെ വിശ്വാസത,’ മാറുന്ന കാലത്തെ മാധ്യമ പ്രവർത്തനം, ‘ വിഷയം അവതരിപ്പ് സംസാരിക്കുകയായിരുന്നു അദ്ദേഹം .
എല്ലാവിധ സങ്കുചിത താൽപര്യങ്ങൾക്കുമപ്പുറത്ത് ജനകീയ മാധ്യമ പ്രവർത്തനത്തിൻ്റെ ഭാവി അതിവിദൂരമല്ല .ലോകത്തിലെ 181 രാജ്യങ്ങളിൽ മലയാളികൾക്ക്പ്രതിധിമാധ്യമുണ്ട് .വിവിധ ജാതി മതങ്ങളും വംശീയ വിഭാഗങ്ങളും അധിവസിക്കുന്ന ഇന്ത്യൻ സമൂഹം ഐക്യത്തിൻ്റെയും നന്മയുടെയും സന്ദേശം വിളംബരം ചെയ്യാനുള്ള സാധ്യതയും മാനവികതിയിലൂന്നിയ മാധ്യമ പ്രവർത്തനത്തിൻ്റെ അനന്ത സാധ്യത തുറന്നിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമ പ്രവർത്തകൻ സി കെ ബാലകൃഷ്ണൻ മോഡറേറ്ററായിരുന്നു. ഐആർ എം യു ജില്ലാ പ്രസിഡൻറ് കുഞ്ഞബ്ദുള്ള വാളൂർ അധ്യക്ഷത വഹിച്ചു . സംസ്ഥാന മിഡിയ സെൽ കൺവീനർ യു ടി ബാബു, ഉസ്മാൻ എരോത്ത്, ഇല്ലത്ത് പ്രകാശൻ സംസാരിച്ചു .ജില്ലയിലെ വിവിധ മേഖലയിൽ നിന്നും തെരെഞ്ഞെടുത്ത യൂണിയൻ അംഗങ്ങളാണ്ശില്പ ശാലയിൽ പങ്കെടുത്തത്.
ജില്ലാ സെക്രട്ടറി പി കെ പ്രിയേഷ് കുമാർ സ്വാഗതവും ജില്ലട്രഷറർ കെ ടി കെ റഷീദ് നന്ദിയും പറഞ്ഞു .