ചിങ്ങപുരം: ചിങ്ങപുരം ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘത്തിന്റെ പ്രവർത്തന പരിധിയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വാർഡ് മെമ്പർമാരെ ആദരിച്ചു. സി കെ ജി ക്യാന്റീൻ ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് അഖില എം പി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ടിനെ സംഘത്തിലെ മുതിർന്ന അംഗമായ കെ വി നാണു ആദരിച്ചു. തുടർന്ന് വാർഡ് മെമ്പർമാരായ എ വി ഭവാനി, അനസ് അണ്ണ്യാട്ട്, ഉസ്ന എ വി, രൂപേഷ് കൂടത്തിൽ എന്നിവർ ആദരവ് ഏറ്റുവാങ്ങി സംസാരിച്ചു. പന്തലായനി ക്ഷീരവികസന ഓഫീസർ പി സജിത പദ്ധതി അവലോകനം ചെയ്തു.

വായ്പാ പദ്ധതികളെ സംബന്ധിച്ച് കേരളാ ബാങ്ക് സീനിയർ മാനേജർ ടി കെ ജീഷ്മ, ഗ്രാമീണബാങ്ക് മാനേജർ ആർ യു രാജ്മോഹൻ എന്നിവർ ക്ലാസ്സുകളെടുത്തു.ചടങ്ങിൽ അനിൽകുമാർ, നിഷ എന്നിവർ പ്രസംഗിച്ചു
