കൊയിലാണ്ടി: കൊയിലാണ്ടി വി ട്രസ്റ്റ് കണ്ണാശുപത്രിയുമായി ചേർന്ന് ചിങ്ങപുരം സികെജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നേത്ര പരിശോധന ക്യാമ്പ് നടത്തി. സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് വിഭാഗവും സൗഹൃദ ക്ലബ്ബും ഒപ്പം ചേർന്നതോടെ ക്യാമ്പ് വൻ വിജയമായി തീർന്നു.
നേത്ര പരിശോധന ക്യാമ്പ് പ്രിൻസിപ്പൽ പി ശ്യാമള ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഐ വി മഞ്ജുഷ, ഗൈഡ്സ് ക്യാപ്റ്റൻ കെ ദീപ, സ്കൗട്ട് മാസ്റ്റർ അരുൺ തോമസ്, സൗഹൃദ ക്ലബ് കോർഡിനേറ്റർ കെ രഗിന, സീന എന്നിവർ സന്നിഹിതരായിരുന്നു.