പയ്യോളി: പയ്യോളി ആവിത്താര 27-ാം നമ്പർ അംഗൻവാടിയിൽ ശിശുദിനം വർണ്ണശോഭയോടെ ആഘോഷിച്ചു. ചാച്ചാജിയുടെ ചിത്രം ഉയർത്തി പിടിച്ചും ശിശുദിന സന്ദേശം അടങ്ങിയ പ്ലക്കാർഡ് കൈയിൽ പിടിച്ചും പൂക്കൾ വിരലുകളിൽ കൂട്ടിപ്പിടിച്ചുമായിരുന്നു കുഞ്ഞുങ്ങളുടെ മനോഹര പ്രകടനം.
ഇബ്രാഹിം തിക്കോടി മുഖ്യാതിഥിയായി. അംഗൻവാടി അധ്യാപികമാരായ പുഷ്പശ്രി, ചന്ദ്രി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
