തുറയൂർ: തുറയൂർ ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതി ഭിന്നശേഷി കലോത്സവം “ചിറകുകൾ “ഗവ. യു പി സ്കൂൾ തുറയൂരിൽ ഉദ്ഘാടനം ചെയ്തു. തുറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരീഷ് അധ്യക്ഷത വഹിച്ച പരിപാടി പ്രശസ്ത ഗായകൻ നസീർ കൊല്ലം ഉദ്ഘാടനം ചെയ്തു. ഐസിഡിഎസ്സ് സൂപ്പർവൈസർ വീണ എസ്സ് സ്വാഗതം പറഞ്ഞു.
വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൻ ദിബിന ടി കെ, വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ രാമകൃഷ്ണൻ കെ എം, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൻ ലീന, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സബിൻ രാജ് കെ കെ, ബ്ലോക്ക് മെമ്പർമാരായ അഷീദ, മെമ്പർമാരായ റസാക്ക് കുറ്റിയിൽ, ജിഷ,നാജില അഷ്‌റഫ്,സജിത, ശ്രീകല കെ പി തുടങ്ങിയ മെമ്പർമാരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കിഷോർ പി.കെ, കെ ടി ബാബു, അമ്മത് മാസ്റ്റർ, മൊയ്‌ദീൻ, ബൽറാം, , ബി ടി എം സ്കൂൾ സ്കൗട്ട് &ഗൈഡ്സ് മെമ്പർ മുഫീധ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പരിപാടിയുടെ പ്രോഗ്രാം കമ്മറ്റി ചെയർമാൻ ഇല്ലത്ത് രാധാകൃഷ്ണൻ നന്ദി പറഞ്ഞു. പരിപാടിയിൽ പങ്കെടുത്ത ഭിന്നശേഷി വിദ്യാർത്ഥികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. മണിദാസ് കലാപരിപാടികൾ അവതിപ്പിച്ചു. സമാപന സമ്മേളനത്തിൽ എല്ലാ കുട്ടികൾക്കും സമ്മാന വിതരണവും നടന്നു.