ചെങ്ങോട്ട്കാവ് ചില്ല റെസിഡൻസ് അസോസിയേഷൻ രൂപീകരിച്ചു

news image
May 23, 2025, 3:40 pm GMT+0000 payyolionline.in

കൊയിലാണ്ടി: ചെങ്ങോട്ട്കാവ് പഞ്ചായത്ത് 1–ാം വാർഡിൽ 100 വീടുകൾ ഉൾപെടുത്തികൊണ്ട് ചില്ല റെസിഡൻസ് അസോസിയേഷൻ ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ വൺ ടു വൺ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു. ചില്ലയുടെ പ്രസിഡണ്ട്‌ ചന്ദ്രശേഖരൻ അധ്യക്ഷം വഹിച്ച ചടങ്ങിൽ സെക്രട്ടറി ആനന്ദൻ സ്വാഗത പ്രസംഗവും കൊയിലാണ്ടി സി ഐ ശ്രീലാൽ ചന്ദ്രശേഖരൻ ലഹരി വിരുദ്ധ ബോധവത്കരണവും, ആശംസയും അർപ്പിച്ചു. ഓൾ കേരള ലിവർ ഫൗണ്ടേഷൻ ചെയർമാൻ രാജേഷ് കുമാർ റെസിഡൻസ് അസോസിയേഷൻന്റെ പ്രാധാന്യത്തെക്കുറിചുള്ള കാര്യങ്ങൾ വിശദമായി സംസാരിച്ചു.

ചില്ലയുടെ പ്രോഗ്രാം ചെയ്ർമാൻഅബ്ദുൾ സലാം, 1–ാം വാർഡ് മെമ്പർ സുധ, സ്നേഹതീരം റെസിഡൻസിന്റ പ്രസിഡന്റ് ബിനോയ്‌, സൗഹർദ റെസിഡൻസിന്റ പ്രസിഡന്റ് പവിത്രൻ തുടങ്ങിയവർ ആശംസ അറിയിച്ചു. ചടങ്ങിൽ സിനിമ, നാടക നടനും, സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുകയും ചെയ്യുന്ന കെ വി അലിയെയും, ചിത്രകലാപ്രതിഭ കുമാരി ആഞ്ചിതയെയും ആദരിച്ചു. 10ആം ക്ലാസ്സിൽ ഉന്നതവിജയംനേടിയ കുട്ടികളെ അനുമോദിച്ചു. ചില്ലയുടെ ഖജാൻജി ഫിറോസ്  നന്ദി അറിയിച്ചു. ശേഷം പ്രോഗ്രാം ചെയ്ർമാൻ സലാമിന്റെ നേതൃത്വത്തിൽ മാക്സിന്റെ ഗാനമേളയും നടന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe