മേപ്പയ്യൂർ: ചെറുവണ്ണൂർ പഞ്ചായത്തിൽ മീത്തൽ റോഡ് പൊതുജനങ്ങൾക്ക് തുറന്നു. ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് വാർഡ് 15 ൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉള്‍പ്പെടുത്തി 535000 രൂപ ചിലവഴിച്ച് നിർമ്മിച്ച പണിക്കർ കണ്ടി പൂവത്തുംചാലിൽ മീത്തൽ റോഡ് ആണ് ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.ടി ഷിജിത്ത് ഉദ്ഘാടനം ചെയ്തത്.
വാർഡ് മെമ്പർ പി മുംതാസ് അധ്യക്ഷയായി.എൻകെ ഇബ്രാഹിം, സി.എം മമ്മൂട്ടി, ആർ.പി ഷോബിഷ്, ടി.മൊയ്തീൻ, കെ.കെ രജീഷ്, കെ മൊയ്തു ,കെ.സി മൊയ്തു, എം.വി മുനീർ , എം.കെ മൊയ്തു എന്നിവർ സംസാരിച്ചു.