കൊയിലാണ്ടി: സത്യ പ്രതിജ്ഞ ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ധാരണ പ്രകാരം വൈസ് പ്രസിഡണ്ട് അജ്നഫ് കാച്ചിയിൽ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് ഉണ്ടായ തെരഞ്ഞെടുപ്പിൽ ഷീല ടീച്ചറെ പുതിയ വൈസ് പ്രസിഡണ്ട് ആയി തെരഞ്ഞെടുത്തു. ഇന്ന് 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടന്ന തെരഞ്ഞെടുപ്പിൽ 8 ന് എതിരെ 11 വോട്ടുകൾക്ക് എൽ ഡി എഫ് സ്ഥാനാർത്ഥി ഷീല ടീച്ചർ വിജയിച്ചു.
ബി ജെ പി അംഗം രാജേഷ് വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. എൽ ജെ ഡി യുടെ സ്ഥാനാർത്ഥിയായി നിന്ന് പഞ്ചായത്തിലെ നാലാം വാർഡിൽ നിന്ന് വിജയിച്ച ഷീല ടീച്ചർ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ആയിരുന്നു. എൽ ഡി എഫ് ധാരണ പ്രകാരം വൈസ് പ്രസിഡണ്ട് സ്ഥാനം രണ്ടര വർഷം സിപിഐ എം നും രണ്ടര വർഷം എൽ ജെ ഡി ക്കുമാണ്. തെരഞ്ഞെടുപ്പോടെ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയപേഴ്സൺ സ്ഥാനം ഒഴിവ് വന്നതിനാൽ സന്ധ്യ ഷിബുവിനെ തൽസ്ഥനത്തേക്ക് തെരഞ്ഞെടുത്തു. സി പി ഐ എം സ്ഥാനാർത്ഥിയായി നിന്ന് പതിനൊന്നാം വാർഡിൽ നിന്നാണ് സന്ധ്യ വിജയിച്ചു വന്നത് .