കൊയിലാണ്ടി : ചേലിയ കഥകളി വിദ്യാലയം കഴിഞ്ഞ 12 ദിവസമായി നടത്തി വരുന്ന കഥകളി പഠന ശിബിരം സമാപിച്ചു.സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.|
അഞ്ച് കലാകാരന്മാരുടെ മനസ്സുകളുടെ ഏകോപനത്തിലൂടെ മാത്രമേ ഒരു കഥകളി രംഗ വിജയം നേടുകയുള്ളുവെന്നും കഠിനമായ ശ്രമം , നിസ്വാർത്ഥമായ ഇടപെടൽ ,ക്ഷമയോടെയുള്ള രംഗാവിഷ്കാരം ഇവയിലൂടെ മാത്രമേ കഥകളി രംഗ വിജയം നേടുകയുള്ളുവെന്നും ഈ മേഖലയിലുള്ള ഏറ്റവും ശ്രദ്ധേയമായ കാൽവെപ്പാണ് ചേലിയ കഥകളി വിദ്യാലയം നടത്തി വരുന്ന കഥകളി പഠനശിബിരമെന്നും ഇരുപത് കഥകളി പഠന ശിബിരങ്ങളിലൂടെ ആയിരത്തിലധികം വിദ്യാർത്ഥികളെ ഈ കലാരൂപത്തോടു അഭിനിവേശമുള്ളവരാക്കി മാറ്റി എന്നത് ഏറെ ശ്രദ്ധേയമാണെന്ന് പത്മശ്രീ മട്ടന്നൂർ ചൂണ്ടിക്കാട്ടി.
ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ ശിബി രാംഗങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ഡോ എന്‍ വി സദാനന്ദൻ , സന്തോഷ് സദ്ഗമയ ,കലാമണ്ഡലം പ്രേംകുമാർ , കലാമണ്ഡലം ശിവദാസ് , പ്രഭാകരൻ പുന്നശ്ശേരി ,കലാനിലയം ഹരി , കെ.പി. ബിജു , പ്രശോഭ് .ജി. എന്നിവർ സംസാരിച്ചു. തുടർന്ന് ഭരതനാട്യം ,ലവ ണാസുരവധം കഥകളി ,അക്റോ ബാറ്റിക് നൃത്തം ,പ്രഹ്ളാദ ചരിതം കഥകളി എന്നിവ അരങ്ങേറി.