കൊയിലാണ്ടി : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ചേലിയ കഥകളി വിദ്യാലയം വിജയദശമി ദിനത്തിൽ വിവിധ ക്ലാസുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിക്കുന്നതായി അറിയിച്ചു. ഗുരു ചേമഞ്ചേരിയുടെ സ്മരണയിൽ ആഘോഷങ്ങൾ സംഘടിപ്പിക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.
ആഗസ്ത് 10: വ്യാഴാഴ്ച പൂജ വെയ്ക്കുന്നു.
ആഗസ്ത് 11: വെള്ളിയാഴ്ച സംഗീതാറച്ചനയും വാദ്യാർച്ചനയും അരങ്ങേറും.
ആഗസ്ത് 12: ശനിയാഴ്ച മഹാ നവമി ദിനത്തിൽ, കഥകളി വിദ്യാലയം സ്ഥിരം വേദിയിൽ ശാസ്ത്രീയ നൃത്തങ്ങൾ, തിരുവാതിരക്കളി, കഥകളി എന്നിവ അരങ്ങേറും.
ആഗസ്ത് 13: വിജയദശമി ദിനത്തിൽ ഗുരു സ്മരണയിൽ വിവിധ ക്ലാസുകളിലേക്കുള്ള പ്രവേശനം, വിദ്യാരംഭം എന്നിവ കഥകളി വിദ്യാലയം രംഗമണ്ഡപത്തിൽ നടക്കും.
13ന് വൈകീട്ട് 3 മുതൽ സമാപന പരിപാടികൾ കൊയിലാണ്ടി നഗരസഭാ ടൗൺ ഹാളിൽ നടക്കുന്നതാണ്. കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാക്കളായ ഡോക്ടർ എം.ആർ.രാഘവവാരിയർ, കവി കല്പറ്റ നാരായണൻ എന്നിവരെ ആദരിക്കുകയും തുടർന്ന് നൃത്ത, വാദ്യ, സംഗീത വിദ്യാർത്ഥികളുടെ ആദ്യാവതരണങ്ങൾ അരങ്ങേറും.