ജനന സർട്ടിഫിക്കറ്റിലെ പേര് മുതിർന്നശേഷം തിരുത്താം; എസ്എസ്എൽസി ബുക്കിൽ ഒറ്റത്തവണ മാത്രം

news image
Jul 1, 2023, 6:18 am GMT+0000 payyolionline.in

തിരുവനന്തപുരം ∙ സ്കൂൾ അഡ്മിഷൻ റജിസ്റ്ററിലും എസ്എസ്എൽസി ബുക്കിലും ഗസറ്റ് വിജ്ഞാപനം വഴി മാറ്റിയ പേര്, ജനന സർട്ടിഫിക്കറ്റിലും ജനന റജിസ്റ്ററിലും ഇനി തിരുത്താം. ഇതിനു സർക്കാർ അനുവാദം നൽകി. ഒറ്റത്തവണത്തേക്കു മാത്രമേ ഇത് അനുവദിക്കൂ. ഇങ്ങനെ തിരുത്തിനൽകുന്ന പുതിയ ജനന സർട്ടിഫിക്കറ്റിലെ അഭിപ്രായക്കുറിപ്പിൽ ഈ നടപടിക്രമത്തിന്റെ വിവരം രേഖപ്പെടുത്തും.നിലവിൽ 5 വയസ്സു വരെയാണു ജനന റജിസ്റ്ററിൽ പേരു തിരുത്താൻ അനുവാദമുള്ളത്. പിന്നീട് ഗസറ്റ് വിജ്ഞാപനപ്രകാരം പേരു തിരുത്തിയാലും ജനന സർട്ടിഫിക്കറ്റിൽ തിരുത്താൻ അനുവദിച്ചിരുന്നില്ല. എന്നാൽ, വിദേശയാത്ര, തൊഴിൽ തുടങ്ങിയ ആവശ്യങ്ങൾക്ക് എസ്എസ്എൽസി, ജനന സർട്ടിഫിക്കറ്റുകളിൽ പേരു വ്യത്യസ്തമായിരിക്കുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നു കണ്ടാണു സർക്കാർ തീരുമാനം.

 

അതേസമയം, നിലവിലെ പേരിൽ അക്ഷരത്തെറ്റു മാത്രമാണു മാറ്റേണ്ടതെങ്കിൽ അതു നേരിട്ട് ജനന സർട്ടിഫിക്കറ്റിൽ തിരുത്തി അതിന്റെ അടിസ്ഥാനത്തിൽ സ്കൂൾ രേഖയിലും ഒറ്റത്തവണ തിരുത്തൽ വരുത്താം. അതിന് ഗസറ്റിൽ പേരു തിരുത്തി പ്രസിദ്ധീകരിക്കേണ്ടതില്ല. നിലവിലുള്ള നടപടിക്രമം വഴി ചെയ്യാം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe