ജനവിരുദ്ധ ഭരണത്തിനെതിരെ പയ്യോളിയിൽ യുഡിഎഫിന്‍റെ പദയാത്ര

news image
Oct 17, 2023, 4:01 am GMT+0000 payyolionline.in

പയ്യോളി: സംസ്ഥാന യു. ഡി. എഫ് നടത്തുന്ന സെക്രട്ടറിയേറ്റ് വളയൽ പ്രക്ഷോഭത്തിന്ന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പയ്യോളി മുനിസിപ്പൽ യു. ഡി. എഫ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ പദയാത്ര സംഘടിപ്പിച്ചു. പയ്യോളി ഗാന്ധി പ്രതിമക്ക് സമീപം നടന്ന ചടങ്ങിൽ ജാഥ ക്യാപ്റ്റൻ സി. പി. സദക്കത്തുള്ള ക്കും ഉപനായകൻ പുത്തുക്കട് രാമകൃഷ്ണനും പതാക കൈമാറി കൊണ്ട് നിയോജകമണ്ഡലം യു. ഡി. എഫ് ചെയർമാൻ മഠത്തിൽ അബ്ദുറഹ്മാൻ പദയാത്ര ഉൽഘാടനം ചെയ്തു. ബിസ്മി നഗർ, അറബിക്കോളേജ്
വഴി കോട്ടക്കൽ ജങ്ഷനിൽ പൊതുയോഗംത്തോട് കൂടി സമാപിച്ച പദ യാത്രയിൽ കനത്ത മഴയെ  അവഗണിച്ചും നിരവധി പ്രവർത്തകർ പങ്കെടുത്തു. കോട്ടക്കൽ നടന്ന സമാപന യോഗത്തിൽ മുനിസിപ്പൽ യു. ഡി. എഫ് ചെയർമാൻ സി. പി. സദക്കത്തുള്ള അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം യു. ഡി. എഫ് കൺവീനർ മഠത്തിൽ നാണു മാസ്റ്റർ ഉൽഘാടനം ചെയ്തു. മഠത്തിൽ അബ്ദുറഹ്മാൻ,വി. കെ അബ്ദുറഹ്മാൻ,ഇ. ടി. പത്മനാഭൻ,എം. സി. മുഹമ്മദ്‌ ബഷീർ പി. എൻ. അനിൽകുമാർ, ഷഫീഖ് വടക്കയിൽ, കെ ടി സിന്ധു, ബി. എം.ശംസുദ്ധീൻ, രാമകൃഷ്ണൻ ഹുസൈൻ മൂരാട്, എ. പി. കുഞ്ഞബ്ദുള്ള എം ടി മോളി കെ.ഇ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.പുത്തുക്കട് രാമകൃഷണൻ സ്വാഗതവും ഇ സൂരജ് നന്ദിയും പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe