ജമ്മു കശ്മീരിൽ സ്‌ക്രാപ്പ് ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ ഒരു മരണം

news image
Mar 25, 2023, 1:13 pm GMT+0000 payyolionline.in

ശ്രീനഗർ: ജമ്മു കശ്മീരിൽ സ്‌ക്രാപ്പ് ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ ഒരു മരണം. മൂന്ന് പേർക്ക് പരിക്ക്. രജൗരി സ്വദേശി മോഹൻ ലാൽ ആണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സാംബ ജില്ലയിലെ ബാരി ബ്രാഹ്മണയിലാണ് സംഭവം. സ്‌ക്രാപ്പ് ഫാക്ടറിയിൽ സൂക്ഷിച്ചിരുന്ന മോർട്ടാർ ഷെല്ലുകൾ പൊട്ടിത്തെറിച്ചാണ് അപകടം. സ്ഫോടനത്തിന് പിന്നിൽ തീവ്രവാദി ആക്രമണമല്ലെന്ന് സാംബ എസ്.എസ്.പി ബെനം തോഷ് എ.എൻ.ഐയോട് പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe