ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ ലഭ്യതക്കുറവ് പരിഹരിക്കണം: ജനാധിപത്യ മഹിളാ അസോസിയേഷൻ വടകര ഏരിയ സമ്മേളനം

news image
Sep 21, 2025, 3:15 pm GMT+0000 payyolionline.in

വടകര: വടകര ഗവ. ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ ലഭ്യതക്കുറവ് പരിഹരിക്കണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ വടകര ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ഇഴഞ്ഞു നീങ്ങുന്ന ദേശീയപാതയുടെ നിർമാണ പ്രവൃത്തി പൂർത്തിയാക്കുക, തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. കേളു ഏട്ടൻ പി പി ശങ്കരൻ സ്മാരകത്തിലെ എം നാരായണി നഗറിൽ സംസ്ഥാന ജോ. സെക്രട്ടറി പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.

ജനാധിപത്യ മഹിളാ അസോസിയേഷൻ വടകര ഏരിയ സമ്മേളനം സംസ്ഥാന ജോ. സെക്രട്ടറി പി പി ദിവ്യ ഉദ്ഘാടനം ചെയ്യുന്നു

എ പി പ്രജിത താൽകാലിക അധ്യക്ഷയായി. കെ പി ബിന്ദു, എ പി പ്രജിത, എം ജയപ്രഭ, സഫിയ മലയിൽ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. എ പി പ്രജിത പതാക ഉയർത്തി. കെ വി റീന അനുശോചന പ്രമേയവും, കെ കെ ബിജുള രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. ഇ കെ സുബിന, എ കെ അഗന്യ, ടി മൃദുല, എം ഗ്രീഷ്മ എന്നിവർ ചേർന്ന് സ്വാഗത ഗാനം ആലപിച്ചു. അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം പി സതീദേവി, ജില്ലാ സെക്രട്ടറി കെ പുഷ്പജ, സംസ്ഥാന കമ്മിറ്റി അംഗം കെ വി ലേഖ, ഗിരിജ, പി രജനി, പി എം ലീന, എം എം സജിന തുടങ്ങിയവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ ടി പി ഗോപാലൻ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി പ്രസിഡൻ്റ് എ പി പ്രജിത, കെ എം ഷൈനി, സഫിയ മലയിൽ വൈസ് പ്രസിഡൻ്റുമാർ , എം എം സജിന  സെക്രട്ടറി , കെ വി റീന, റീന ജയരാജ്  ജോ. സെക്രട്ടറിമാർ , സി എം സുധ  ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe