പയ്യോളി : ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു. പയ്യോളി കോൺഗ്രസ്സ് ഭവനിൽ നിന്നും ആരംഭിച്ച് ബീച്ച് റോഡ് ഗാന്ധി പ്രതിമയക്ക് സമീപം സമാപിച്ചു.
കെ പി സി സി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ, ബ്ലോക്ക് പ്രസിഡണ്ട് കെ ടി വിനോദ്, മണ്ഡലം പ്രസിഡണ്ട് മുജേഷ് ശാസ്ത്രി , കെ ടി രാജിവൻ, പി എം അഷ്റഫ്, പി എൻ അനിൽകുമാർ, ഗീത ടീച്ചർ, കാര്യാട്ട് ഗോപാലൻ, സനൂപ് കോമത്ത് . എം കെ മോഹനൻ,ടി എം ബാബു, കുറുമണ്ണിൽ രവീന്ദ്രൻ, ടി ഉണ്ണികൃഷ്ണൻ, രസ്ന സി ടി,ബബിത സി, കെ വി കരുണാകരൻ, ഷനിൽ ഇരിങ്ങൽ, സി എൻ ബാലകൃഷണൻ തുടങ്ങിയവർ നേതൃത്വം നൽകി.