ദുബൈ: പ്രതീക്ഷയും പ്രത്യാശയും പകരുന്ന ജെൻസി തലമുറ വർത്തമാന കാലത്തിന്റെ കാവൽക്കാരാണെന്ന് മുൻ എം.പിയും ഗ്രന്ഥകാരനുമായ ടി.എൻ പ്രതാപൻ അഭിപ്രായപ്പെട്ടു. ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി നവംബർ 14ന് സംഘടിപ്പിക്കുന്ന സിഎച്ച് ഇൻ്റർനാഷണൽ സമ്മിറ്റിൻ്റെ ഭാഗമായി നടന്ന ജെൻസിചിന്ത, സർഗാത്മകത എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ജില്ലാ കെഎംസിസി മീഡിയ വിഭാഗം സംഘടിപ്പിച്ച പരിപാടിയിൽ ചെയർമാൻ വി.കെ.കെ റിയാസ് അധ്യക്ഷനായി. സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് നജം പാലേരി വിഷയാവതരണം നടത്തി. റേഡിയോ ജേർണലിസ്റ്റ് മായ കർത്ത, കവിയും ഗ്രന്ഥകാരനുമായ മുജീബ് ജൈഹൂൻ, സാമൂഹ്യ നിരീക്ഷകൻ ജാബിർ ഹുദവി തൃക്കരിപ്പൂർ എന്നിവർ സെമിനാറിൽ സംസാരിച്ചു. ഇസ്മായിൽ ഏറാമല, ഇബ്രാഹിം മുറിച്ചാണ്ടി, അഹമ്മദ് ബിച്ചി, നാസർ മുല്ലക്കൽ, അഡ്വ.സാജിദ് അബൂബക്കർ, കെ.പി മുഹമ്മദ്, ജലീൽ മഷ്ഹൂർ തങ്ങൾ, ഹംസ കാവിൽ എന്നിവർ ആശംസ നേർന്നു. ജനറൽ കൺവീനർ ജസീൽ കായണ്ണ സ്വാഗതവും അസീസ് കുന്നത്ത് നന്ദിയും പറഞ്ഞു. ജില്ലാ ഭാരവാഹികൾ നജീബ് തച്ചംപൊയിൽ, ഇസ്മായിൽ ചെരിപ്പേരി, തെക്കയിൽ മുഹമ്മദ്, ടി. എൻ അഷ്റഫ് ,മൊയ്തു അരൂർ ,മജീദ് കൂനഞ്ചേരി, മജീദ് കുയ്യൊടി, ഹക്കീം മാങ്കാവ്, മൂസ കൊയമ്പ്രം, ഷംസു മാത്തോട്ടം, യു.പി. സിദ്ദിഖ്, ഗഫൂർ പാലോളി , ഷറീജ് ചീക്കിലോട്, സുഫൈദ് ഇരിങ്ങണ്ണൂർ, കെ.സി സിദ്ദിഖ് മീഡിയ വിംഗ് ഭാരവാഹികൾ നബീൽ നാരങ്ങോളി , സലാം പാളയത്ത്, ജലീഷ് കമ്മു എൻ.സി, ഇർഷാദ് വാകയാട്, അഹമ്മദ് സിയാദ്,ലത്തീഫ് നാറാത്ത്, ഷമീറലി എലത്തൂർ, റസാഖ് സി.എച്ച്, മുഹമ്മദ് റാസിം ,സമീൽ പാലത്ത് എന്നിവർ നേതൃത്വം നൽകി.
‘ജെൻസി ചിന്ത, സർഗാത്മകത’: പ്രവാസലോകത്ത് ചെറുപ്പക്കാരുടെ ചിന്തകൾ ചർച്ച ചെയ്ത് കെ.എം.സി.സി സെമിനാർ
Nov 8, 2026, 9:22 am GMT+0000
payyolionline.in
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാടക വീട് മാറുന്നു; താമസം മാറ്റുന്നത് ഇടപ്പഴഞ് ..
17കാരൻ്റെ ജാമ്യം റദ്ദാക്കണം; ചേരാനല്ലൂർ അപകടത്തിൽ ജയബാലകൃഷ്ണന്റെ കുടുംബം ഹൈക് ..
