ജെ.ഇ.ഇ മെയിൻ 2025 സെഷൻ 2 പരീക്ഷയിൽ കേരളത്തിൽ ഒന്നാമനായി അക്ഷയ് ബിജു. കോഴിക്കോട് സ്വദേശിയാണ് അക്ഷയ് ബിജു. 99.9960501 ആണ് ഈ മിടുക്കന്റെ സ്കോർ.
ജെ.ഇ.ഇ മെയിൻ 2025 പരീക്ഷയിൽ 24 വിദ്യാർഥികളാണ് ഇത്തവണ 100 ശതമാനം മാർക്ക് നേടിയത്. കേരളത്തിൽ ആർക്കും മുഴുവൻ മാർക്ക് ലഭിച്ചിട്ടില്ല. രാജസ്ഥാൻ, മഹാരാഷ്ട്ര, ബംഗാൾ, ഉത്തർ പ്രദേശ്, തെലങ്കാന, ഗുജറാത്ത്, ഡൽഹി, കർണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് മുഴുവൻ മാർക്ക് നേടിയത്. അതിൽ രണ്ടുപേർ പെൺകുട്ടികളാണ്.