മേപ്പയ്യൂര്‍ : ജെ സി ഐ പുതിയനിരത്തും ജെ സി ഐ മേപ്പയൂരും സംയുക്തമായി പ്രസംഗ പരിശീലന കളരി സംഘടിപ്പിച്ചു. പ്രശസ്ത നാഷണൽ ട്രെയിനർ ആയ പ്രമോദ് പി കെ ബാലകൃഷ്ണൻ ആണ് പരിശീലനം നൽകിയത്.
ജെ സി ഐ മേഖല വൈസ് പ്രസിഡന്റ് സെനറ്റർ അജീഷ് ബാലകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജെ സി ഐ പുതിയനിരത്ത് പ്രസിഡന്റ് ശരത് പി ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ മേപ്പയ്യൂർ പ്രസിഡന്റ് അശ്വിൻ ബാബുരാജ്, ജെസിഐ പുതിയനിരത്ത് വൈസ് പ്രസിഡന്റ് ബിജിത്ത് കെ ടി കെ, സെക്രട്ടറി നിധിൻ ഡിഎം എന്നിവർ സംസാരിച്ചു.ഇതുപോലെയുള്ള വ്യക്തിത്വ വികാസത്തിൽ ഊന്നിയ വിവിധ പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. താല്പര്യമുള്ളവർ +91 99956 08980 ഈ നമ്പറിൽ ബന്ധപെടുക