പയ്യോളി : കിണറിൽ അകപ്പെട്ടുപോയ തൊഴിലാളിയെ അഗ്നിശമന സേന രക്ഷപ്പെടുത്തി. അയനിക്കാട് കാതേരി അബ്ദുള്ളയുടെ വീട്ടിലെ 25 അടി താഴ്ചയുള്ള കിണറിൽ ജോലിക്കിടെ കുടുങ്ങിയ അയനിക്കാട് സ്വദേശിയായ ഷാജിയെയാണ് വടകര നിലയത്തിലെ ഫയർ &റെസ്ക്യൂ ഓഫീസർ എം ടി റാഷിദ് കിണറിൽ ഇറങ്ങി റെസ്ക്യൂ നെറ്റിൻ്റെ സഹായത്തോടെ രക്ഷപ്പെടുത്തിയത്.
സീനിയർ ഫയർ& റെസ്ക്യൂ ഓഫീസർ ആർ ദീപക് ൻ്റെ നേതൃത്വത്തിൽ എത്തിയ രക്ഷാ പ്രവർത്തന സംഘത്തിൽ ഫയർ&റെസ്ക്യൂ ഓഫീസർമാരായ വികെ ബിനീഷ്, പി എം സഹീർ, ടികെ ജിബിൻ, എസ് ആ ർ സാരംഗ്, ഫയർ& റെസ്ക്യൂ ഓഫീസർ ഡ്രൈവർമാരായ കെ സുബൈർ , കെ സന്തോഷ് , ഹോം ഗാർഡ് എൻ സത്യൻ എന്നിവർ ഉണ്ടായിരുന്നു.