ജോലി വാഗ്ദാനം നല്കി കോടികള്‍ തട്ടിയെടുത്ത കോട്ടയ്ക്കൽ കുഞ്ഞാലി മരക്കാർ സ്കൂളിലെ തട്ടിപ്പ്; നഷ്ടപരിഹാരം നൽകണമെന്ന് മനയത്ത് ചന്ദ്രൻ

news image
Jun 5, 2023, 2:18 pm GMT+0000 payyolionline.in

പയ്യോളി : കോട്ടയ്ക്കൽ കുഞ്ഞാലി മരക്കാർ സ്മാരക ഹയർ സെക്കൻ്ററി സ്കൂളിൽ അധ്യാപക നിയമനത്തിന് ഉദ്യോഗാർത്ഥികളിൽ നിന്ന് കോടികൾ കൈപ്പറ്റി വർഷങ്ങളായ് നിയമനം നൽകാത്ത മാനേജ്മെൻറ് ഉദ്യോഗാർത്ഥികൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് എൽ ജെ ഡി ജില്ലാ പ്രസിഡൻ്റ്  മനയത്ത് ചന്ദ്രൻ അഭിപ്രായപ്പെട്ടു. കുഞ്ഞാലി മരക്കാർ സ്മാരക ഹയർ സെക്കൻ്ററി സ്കുളിൽ നടന്ന നിയമന തട്ടിപ്പിനെതിരെ ഉദ്യോഗാർത്ഥികൾ നടത്തി വരുന്ന അനിശ്ചിതകാല സമരപ്പന്തൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദേഹം.

നാല് ദിവസമായ് നടക്കുന്ന അനിശ്ചിതകാല സമരത്തിന്, സിപിഐഎം പയ്യോളി ഏരിയാ കമ്മറ്റി സെക്രട്ടറി പി.എം ഷിബു, ഏരിയാ കമ്മറ്റി അംഗം ടി ചന്തു മാസ്റ്റർ, എ.വി ബാലകൃഷണൻ ,സജിത്ത് , ചെറിയാവി സുരേഷ് ബാബു , എൻ ടി അബ്ദുറഹ്മാൻ, പി.സി. സതീഷ് , അബ്ദുൾ ലത്തീഫ് , എം പി ഭരതൻ, യു.ടി കരീം എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe