പയ്യോളി :മോട്ടോർ തൊഴിലാളി ഫെഡറേഷൻ ( ഐ എൻ ടി യു സി) യുടെ നേതൃത്വത്തിൽ ഓട്ടോറിക്ഷയിൽ മീറ്റർ പ്രവർത്തിപ്പിച്ചിട്ടില്ലെങ്കിൽ സൗജന്യ യാത്ര എന്ന സ്റ്റിക്കർ ഒട്ടിക്കണം എന്ന് ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവിനെതിരെ പയ്യോളി പോസ്റ്റ് ഓഫീസ് പരിസരത്ത് ബ്രഹ്മി അയച്ചുകൊണ്ട് പ്രതിഷേധിച്ചു.
യോഗത്തിൽ ടിടി സോമൻ സ്വാഗതം പറഞ്ഞു. സായി രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ ടി വിനോദ് ഉദ്ഘാടനം ചെയ്തു. എൻ എം മനോജ്, രാജീവൻ മഠത്തിൽ, സജീഷ് കോമത്ത്, സോണി രാജ് മനയിൽ, രാജൻ ഒടിയിൽ, ഷാജി മനന്താട്ടിൽ, സുധാകരൻ പി പി, എന്നിവർ സംസാരിച്ചു. കെ കെ ചന്ദ്രൻ നന്ദിയും പറഞ്ഞു.