കൊയിലാണ്ടി: ഡസ്കിൽ കൊട്ടി കയറി വിദ്യാർത്ഥികൾ വൈറലായി. തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിലെ ഏഴാം ക്ലാസിലെ വിദ്യാർത്ഥികളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഒഴിവ് സമയത്ത് പേനയും, ഇൻസ്റ്റു മെൻ്റ് ബോക്സും സ്കെയിലും ഉപയോഗിച്ച് മനോഹരമായി കൊട്ടുന്നത് സ്കുളിലെ അനുസ്മിത ടീച്ചറും സഹപ്രവർത്തകരും അവരറിയാതെ മൊബൈലിൽ പകർത്തി ഫെയ്സ് ബുക്കിലും മറ്റും പോസ്റ്റ് ചെയ്തതോടെയാണ് വൈറലായത്.നിലവ് കൃഷ്ണ, മുഹമ്മദ് റയാൻ, ആദി ദേവ്, ഭഗത്, തുടങ്ങിയ വിദ്യർത്ഥികളാണ് ഡസ്കിൽ കൊട്ടികയറി സോഷ്യൽ മീഡിയയിൽ താരങ്ങളായത്.