ഡിവൈഎഫ്ഐ യുടെ ‘അതിജീവനത്തിന്റെ ചായക്കട’ വെള്ളിയാഴ്ച പയ്യോളിയിൽ

news image
Aug 20, 2024, 5:27 pm GMT+0000 payyolionline.in

പയ്യോളി: വയനാടിന് കൈത്താങ്ങായി ഡി വൈ എഫ് ഐ പയ്യോളി നോർത്ത് മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന അതിജീവനത്തിന്റെ ചായക്കട ഓഗസ്റ്റ് 23 വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 മണി മുതൽ പയ്യോളി ബീച്ച് റോഡിൽ സംഘടിപ്പിക്കുന്നു.

ഡി വൈ എഫ് ഐ നിർമിച്ചു നൽകുന്ന വീടുകൾക്ക് വേണ്ടിയുള്ള ധനശേഖരണാർത്ഥമാണ് ചായക്കട നടത്തുന്നത്. ഇഷ്ടമുള്ളത് കഴിച്ച് ഇഷ്ടമുള്ള തുക ഈയൊരു ഉദ്യമത്തിലേക്ക് സംഭാവന ചെയ്യാൻ കഴിയും. പഴംപൊരിയും ബീഫും, ബീഫും പൊറോട്ടയും, കപ്പയും മീൻകറിയും, മറ്റു എണ്ണക്കടികളുമാണ് ചായക്കടയിലൂടെ ലഭിക്കുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe