തങ്കമല: മുസ്ലിം ലീഗ് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

news image
Aug 22, 2024, 10:29 am GMT+0000 payyolionline.in

തുറയൂർ: തങ്കമലയിൽ അധികാരികളുടെ ഒത്താശയോടെ അശാസ്ത്രീയമായ രീതിയിൽ നടക്കുന്ന ഖനനം നിർത്തി വെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് തുറയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ഈ ക്വാറിയുടെയും ക്രെഷറിന്റെയും ലൈസൻസ് പഞ്ചായത്ത് അനുമതി കൊടുക്കുന്നത് കൊണ്ടാണ് ജനത്തിനും പരിസ്ഥിതിക്കും ഭീഷണി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഖനനം നടന്നു കൊണ്ടിരിക്കുന്നത് . ഉടൻ പരിഹാരം കാണാൻ ലൈസൻസ് റദ്ദു ചെയ്യാനും ആവശ്യമായ നടപടി എടുക്കണമെന്നാവശ്യപ്പെട്ട കൊണ്ട് തുറയൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് മുസ്ലിം ലീഗ് കത്ത് നൽകി.

തങ്കമലയിൽ യഥാർത്ഥത്തിൽ ലൈസൻസ് ഒരു ക്രഷറിനു ആണെന്നിരിക്കെ ഒന്നിലധികം ക്രെഷറുകൾ ആണിപ്പോൾ വർഷങ്ങളായി പ്രവർത്തിക്കുന്നത്. ഇത് നിയന്ത്രിക്കാനോ തടയിടാനോ പഞ്ചായത്തിനും ഭരിക്കുന്ന പാർട്ടിക്കും സാധിക്കുന്നില്ല. ഇത് യഥാർത്ഥത്തിൽ ഭരിക്കുന്ന പാർട്ടിയുടെ ഒത്താശയോടെ മാത്രമേ സാധിക്കുകയുള്ളൂ. ക്വാറി മുതലാളികളുമായുള്ള അഡ്ജസ്റ്റ്മെൻറ് ഈ ഇടപാടിൽ ഭരിക്കുന്നവർക്കുണ്ട്. ഇതൊക്കെ മറച്ച് വെക്കാൻ വേണ്ടി ജനത്തിന്റെ കണ്ണിൽ പൊടിയിടാൻ വേണ്ടി സിപിഎം ഇപ്പോൾ നടത്തുന്ന സമരം പരിഹാസ്യമായിരിക്കയാണ്.

ലൈസൻസ് റദ്ദാക്കുന്നത് വരെ മുസ്ലീം ലീഗ് സമരത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് സെക്രട്ടറിയെ രേഖാമൂലം അറിയിച്ചു. അല്ലാത്ത പക്ഷം വിവിധ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് മുസ്ലിം ലീഗ് നേതാക്കൾ അറിയിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ടിപി അബ്ദുൽ അസീസ് , സെക്രട്ടറി സികെഅസീസ്, ട്രഷറർ പികെമൊയ്തീൻ , മണ്ഡലം വൈസ്പ്രസിഡന്റ് മുനീർ കുളങ്ങര, പിടിഅബ്ദുറഹ്മാൻ, ഒഎംറസാക്ക്, കോവുമ്മൽ മുഹമ്മദ്അലി, തേനങ്കാലിൽ അബ്ദുറഹ്മാൻ, പിവി മുഹമ്മദ്, കുന്നോത്ത് മുഹമ്മദ്, എകെഅഷറഫ്, മീത്തലെ പെരിങ്ങാട്ട് മൊയ്തീൻ, ഫൈസൽ, അബ്ദുറഹ്മാൻ, കുഞ്ഞലവി കുയിമ്പിൽ, മൊയ്തീൻ നടക്കൽ, മുസ്തഫ, ഒടിയിൽ ബാവൂട്ടി, പാട്ടക്കുറ്റി സുബൈർ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചവരെ മുഴുവൻ പേരെയും പയ്യോളി പോലീസ് അറസ്റ്റ് ചെയ്തു നീക്കി പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe