ചോമ്പാല : തട്ടോളിക്കര യുവധാര കലാവേദിയുടെ സിൽവർ ജൂബിലി ആഘോഷവും മൾട്ടിപർപസ് സ്പോർട്സ് കോംപ്ലക്സിന്റെ ഉദ്ഘാടനവും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയർമാൻ രമേശൻ പാലേരി നടത്തി.
വണ്ണാറത്ത് കണ്ണക്കുറുപ്പ് മെമ്മോറിയൽ സ്റ്റേജിന്റെയും, കോറോത്ത് കണ്ടി കുമാരൻ മാസ്റ്റർ സ്മാരക ഹാളിന്റെയും പ്രവർത്തനം തുടങ്ങിമൾട്ടിപർപസ് സ്പോർട്സ് കോംപ്ലക്സ് പ്രദേശത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും കലാ-കായിക-സാംസ്കാരിക-വൈജ്ഞാനിക വളർച്ചയ്ക്ക് വഴിയൊരുക്കുന്നതിന് ലക്ഷ്യമിടുന്ന പദ്ധതിയാണ്. സി.പി.എം ഒഞ്ചിയം ഏരിയ സെക്രട്ടറി ടി.പി. ബിനീഷ് അധ്യക്ഷം വഹിച്ചു. ഒ. കെ ശശികുമാർ രഞ്ജിത്ത് കുമാർ , സി ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.