തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ.ഈ ദിവസങ്ങളിൽ ശമ്പളത്തോട് കൂടിയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഡിസംബർ ഒമ്പതിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലും ഡിസംബർ 11ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അവധി സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമാണ്.
രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ് സമയം. ഡിസംബർ 13നാണ് സംസ്ഥാനത്ത് വോട്ടെണ്ണൽ.
വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ അതത് ജില്ലകളിൽ പൊതു അവധിയും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള അവധിയും അനുവദിക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ നിർദേശം നല്‍കിയിരുന്നു. സംസ്ഥാനത്തെ ഫാക്ടറി, പ്ലാന്റേഷൻ മറ്റ് ഇതര വിഭാഗം ജീവനക്കാർക്കും കൂടി പൊതുഅവധി ലഭ്യമാക്കുന്നതിനോ അല്ലെങ്കിൽ അവർക്ക് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനുള്ള സൗകര്യം നൽകുന്നതിന് തൊഴിൽ ഉടമകൾക്ക് നിർദേശം നൽകുന്നതിനോ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും കമീഷൻ നിർദേശിച്ചിരുന്നു.
കേന്ദ്ര സർക്കാർ വകുപ്പുകളിലെയും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് വോട്ടെടുപ്പ് ദിവസങ്ങളിൽ അവധി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കാൻ കേന്ദ്ര പേഴ്സനൽ ആൻഡ് ട്രെയിനിങ് വകുപ്പിനോടും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.
- Home
- Latest News
- തദ്ദേശ വോട്ടെടുപ്പ്; സംസ്ഥാനത്ത് ഡിസംബർ 9നും 11നും ശമ്പളത്തോടു കൂടിയുള്ള അവധി
തദ്ദേശ വോട്ടെടുപ്പ്; സംസ്ഥാനത്ത് ഡിസംബർ 9നും 11നും ശമ്പളത്തോടു കൂടിയുള്ള അവധി
Share the news :
Dec 2, 2025, 1:07 pm GMT+0000
payyolionline.in
Related storeis
തിക്കോടി കൈനോത്ത് നാരായണൻ അന്തരിച്ചു
Feb 25, 2026, 2:41 am GMT+0000
മാർച്ചിലെ ടിക്കറ്റ് നിരക്ക് കുത്തനെകൂട്ടി വിമാനക്കമ്പനികൾ
Feb 23, 2026, 3:15 pm GMT+0000
കോഴിക്കോട് പഴക്കംചെന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണുണ്ടായ അപക...
Feb 23, 2026, 12:48 pm GMT+0000
ഇനി മുതൽ എട്ടല്ല, പന്ത്രണ്ട് കോച്ചുകള്‍; തിങ്ങി നിറഞ്ഞ മെമു യാത്രകൾ...
Feb 23, 2026, 12:31 pm GMT+0000
റസ്റ്ററന്റില്‍ നിന്ന് മീന്മുട്ട കഴിച്ച ജയില്‍ ഉദ്യോഗസ്ഥന് ഗുരുതര...
Feb 23, 2026, 12:26 pm GMT+0000
ബാലുശേരിയിൽ ടെറസില്‍ ‘കഞ്ചാവ് കൃഷി’; യുവാവ് പിടിയിൽ
Feb 23, 2026, 12:18 pm GMT+0000
More from this section
കോഴിക്കോട് വലിയങ്ങാടിയിൽ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണു; മൂന്ന് തൊഴ...
Feb 23, 2026, 7:59 am GMT+0000
രാജ്യത്ത് വീണ്ടും ബാങ്ക് തട്ടിപ്പ്; ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിൽ നടന...
Feb 23, 2026, 7:58 am GMT+0000
പെൺകുട്ടികൾക്ക് സുകന്യ സമൃദ്ധി അക്കൗണ്ട്
Feb 23, 2026, 7:03 am GMT+0000
മോഷണ പരാതിയെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവം; സുഹൃത്തിനെയും മാ...
Feb 23, 2026, 6:27 am GMT+0000
എന്തിനാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് എസ്.ഐ.ടി വ്യക്തമാക്കണം; സാ...
Feb 23, 2026, 6:24 am GMT+0000
കുട്ടികളെ, ലൈബ്രറിയിലെ പുസ്തകം വായിച്ചാല്‍ ഗ്രേസ് മാര്‍ക്ക് 10 ആണേ&...
Feb 23, 2026, 4:51 am GMT+0000
റോഡുകളില്‍ എംവിഡി ഇനി മഫ്തിയില്‍
Feb 23, 2026, 4:48 am GMT+0000
ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ ഒന്നുമുതല്‍ പണം സ്വീകരിക്കില്ല, നിര്‍ണായ...
Feb 23, 2026, 4:46 am GMT+0000
ഇരിങ്ങണ്ണൂരിൽ വീട് കുത്തിത്തുറന്ന് കവർച്ച; 12 പവനും 7000 രൂപയും നഷ്...
Feb 23, 2026, 4:18 am GMT+0000
ഭക്ഷണം കഴിച്ച പണം ചോദിച്ചതിന് ഹോട്ടൽ അടിച്ചുതകർത്തു
Feb 23, 2026, 3:52 am GMT+0000
ശബരിമല കൊടിമര കേസ്: നടൻ സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി, മോഹൻലാല...
Feb 23, 2026, 3:36 am GMT+0000
ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; പുതിയ നിയമങ്ങളുമായി ...
Feb 21, 2026, 4:32 pm GMT+0000
കണ്ടക്ടറെ യാത്രക്കാരൻ കടിച്ചുപരിക്കേൽപ്പിച്ചു
Feb 21, 2026, 8:50 am GMT+0000
നവകേരളത്തിന് പുതുവഴികൾ തേടി അഞ്ചാം കേരള പഠനകോൺഗ്രസിന് തുടക്കമായി; മ...
Feb 21, 2026, 7:56 am GMT+0000
സൽമാന് പിന്നാലെ രൺവീർ സിംഗിനും ബിഷ്ണോയ് ഗ്യാങ്ങിന്റെ വധഭീഷണി; ആവശ്...
Feb 21, 2026, 7:55 am GMT+0000
