തന്നതല്ല, പിടിച്ചുവാങ്ങിയതാ, ബിജെപിയുടെയും സിപിഎമ്മിന്റെയും വോട്ട് കിട്ടി; എങ്ങും ഭരണവിരുദ്ധ വികാരം: സുധാകരൻ

news image
Sep 8, 2023, 9:05 am GMT+0000 payyolionline.in

കോട്ടയം : പുതുപ്പള്ളി വിജയം എൽഡിഎഫിനേറ്റ ഏറ്റവും വലിയ തിരിച്ചടിയെന്ന് കോൺഗ്രസ്. യുഡിഎഫിനോടും ഉമ്മൻചാണ്ടിയോടും ആഭിമുഖ്യം കാണിക്കുന്നവരാണ് ഞങ്ങൾക്ക് വോട്ട് ചെയ്തതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ബിജെപിയുടേയും സിപിഎമ്മിന്റെയും വോട്ട് കിട്ടിയിട്ടുണ്ട്. അവർ തന്നതല്ല. ഞങ്ങൾ പിടിച്ച് വാങ്ങിയതാണ്. യുഡിഎഫിനോടും ഉമ്മൻചാണ്ടിയോടും ആഭിമുഖ്യം കാണിക്കുന്നവരാണ് ഞങ്ങൾക്ക് വോട്ട് ചെയ്തത്. ഇടത് പക്ഷത്തോടുള്ള വെറുപ്പാണ് പുതുപ്പള്ളിയിൽ വ്യക്തമായത്. ഭരിച്ച് ഭരിച്ച് പിണറായി വിജയവും എൽഡിഎഫും ഈ കൊച്ചു കേരളത്തെ കുട്ടിച്ചോറാക്കി. ഒരു തൊഴിലാളി വർഗ പാർട്ടിക്ക് അപമാനമാകുന്ന ഭരണമാണ് കേരളത്തിലുള്ളത്. പിണറായി വിജയന്റെ ധിക്കാരത്തിനും ഏകാധിപത്യത്തിനും  കുടുംബാധിപത്യത്തിനും എതിരെ ജനം വോട്ട് ചെയ്തുവെന്നാണ് വിലയിരുത്താൻ കഴിയുക. ഇത് രാഷ്ട്രീയ വിജയമാണ്. സഹതാപ തരംഗമില്ലെന്ന് പറയുന്നില്ല. പക്ഷേ സഹതാപ തരംഗത്തിൽ പാർട്ടി വോട്ടൊന്നും പോകില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe