‘തലചായ്ക്കാൻ ഒരിടം’; കൊയിലാണ്ടിയിൽ സേവാഭാരതി വീടിൻ്റെ താക്കോൽ കൈമാറി

news image
Jul 13, 2025, 3:04 pm GMT+0000 payyolionline.in

കൊയിലാണ്ടി: കെ. ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ്റെ സഹായത്തോടെ ദേശീയ സേവാഭാരതി കേരളം നടപ്പിലാക്കുന്ന ‘തലചായ്ക്കാൻ ഒരിടം’ പദ്ധതിയിൽ കൊയിലാണ്ടി കാവുംവട്ടം കൊല്ലോറൻ കണ്ടി അനീഷിനും കുടുംബത്തിനും വേണ്ടി നിർമ്മിച്ചു നൽകിയ വീടിൻ്റെ താക്കോൽ ദാനവും തുടർന്നു നടന്ന ഗൃഹവേശന ചടങ്ങും സ്വാമിനി ശിവാനന്ദപുരി (അദ്വൈതാശ്രമം കൊളത്തൂർ) ഉദ്ഘാടനം ചെയ്തു.


സേവാഭാരതി കൊയിലാണ്ടി പ്രസിഡണ്ട് കെ.എസ്.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ദേശീയ സേവാഭാരതി സംസ്ഥാന ഉപാദ്യക്ഷ ഡോ.അഞ്ജലി ധനഞ്ജയൻ സേവാ സന്ദേശം നൽകി. കെ.എം.രജി , കല്ലേരി മോഹനൻ, ഗൃഹനിർമ്മാണ കമ്മിറ്റി ചെയർമാൻ വി.കെ.ഷാജി, കെ.എം.രാജീവൻ(സ്റ്റീൽ ഇന്ത്യ ഗ്രൂപ്പ്), കൊയിലാണ്ടി നഗരസഭാ 22 വാർഡ് കൗൺസിലർ ഫാസിൽ.പി.പി, ദേശീയ വോഭാരതി ജില്ലാ ട്രഷറർ വി.എം.മോഹനൻ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe